Local Body Election: വരുന്ന രണ്ടാഴ്ചക്കിടെ രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായേക്കാം
പൊതുജനങ്ങൾ കൂടുതലായി സാമൂഹിക ഇടപെടലുകൾ നടത്തിയതോടെയാണ് ആരോഗ്യ വകുപ്പിന്റെ ഈ വിലയിരുത്തൽ.
തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വരുന്ന രണ്ടാഴ്ചക്കിടെ കൊറോണ (Corona) രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായേക്കാമെന്ന് റിപ്പോർട്ട്. പൊതുജനങ്ങൾ കൂടുതലായി സാമൂഹിക ഇടപെടലുകൾ നടത്തിയതോടെയാണ് ആരോഗ്യ വകുപ്പിന്റെ ഈ വിലയിരുത്തൽ.
ഇത്തരം സാഹചര്യങ്ങളെ നേരിടാൻ രോഗ പ്രതിരോധ സംവിധാനങ്ങൾ കൂടുതൽ ഊർജിതമാക്കേണ്ടതുണ്ടെന്ന വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ കൊറോണ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളുടെ (CFLTC) പ്രവർത്തനം കൂടുതൽ ശക്തമാക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. നിലവിൽ രോഗികളുടെ എണ്ണം കുറഞ്ഞതോടെ തിരുവനന്തപുരം (Thiruvananthapuram) ജില്ലയിലെ സിഎഫ്എൽടിസികളിൽ 70 ശതമാനത്തോളം ബെഡ്ഡുകൾ ഒഴിവാണ് എന്നാണ് റിപ്പോർട്ട്.
Also read: Covid update: 4,642 പേര്‍ക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു, 4,748 പേര്‍ക്ക് രോഗമുക്തി
അതുകൊണ്ടുതന്നെ ഇനിയുള്ള ദിവസങ്ങളിൽ രോഗം സ്ഥിരീകരിക്കുന്നവർക്കു മെച്ചപ്പെട്ട ചികിത്സലഭിക്കും അതും സർക്കാർ സംവിധാനത്തിൽ. കൂടാതെ ഡിസംബർ 31 വരെ ജനറൽ ആശുപത്രി (General Hospital) ഡെസിഗ്‌നേറ്റഡ് കൊറോണ ആശുപത്രിയായിതുടരും. കളക്ടറുടെ നിർദ്ദേശ പ്രകാരം വിദ്യാലയങ്ങളുടെ ഭാഗമായി ആരംഭിച്ച കൊറോണ ഫസ്റ്റ് ലൈൻ, സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് കേന്ദ്രങ്ങളും, ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈൻ സെന്ററുകളും മാറ്റി സ്ഥാപിക്കും. മാത്രമല്ല ജില്ലാ മെഡിക്കൽ ഓഫീസർക്ക് ജില്ലയിൽ പുതുതായി 11 സി.എഫ്.എൽ.ടി.സികൾ തുറക്കുന്നതിനും കളക്ടർ നിർദേശം നൽകിയിട്ടുണ്ട്.
Also read: Sukanya Samriddhi Scheme ലെ ഈ 5 പ്രധാന മാറ്റങ്ങൾ ഉടനടി അറിയുക
ഇവ ഒരുക്കുന്നത് 1,380 ബെഡ്ഡുകൾ സജ്ജമാക്കാത്തക്കവിധത്തിലാണ്. ഇതിനെല്ലാത്തിനും ഉപരി കൊറോണ വ്യാപനം സംബന്ധിച്ച് ജില്ലാ ഭരണകൂടം ജില്ലയിലെ സ്വകാര്യ ആശുപത്രി അധികൃതരുടെ യോഗം വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്. ജില്ലയിൽ ഇന്നലെ വരെയുള്ള കണക്കു പ്രകാരം 3,381 ആക്ടീവ് കൊറോണ (Corona Positive) രോഗികലാണ് ഉള്ളത്.
Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2h