ഫ്‌ളോറിഡ:  സൗത്ത് ഫ്‌ളോറിഡ കോറല്‍ സ്പ്രിങ്‌സില്‍ ബ്രോവാര്‍ഡ് ഹെല്‍ത്ത് ആശുപത്രിയില്‍ മലയാളി നഴ്‌സ്  കുത്തേറ്റു  മരിച്ച  സംഭവത്തില്‍  ഭര്‍ത്താവ് അറസ്റ്റില്‍... 


COMMERCIAL BREAK
SCROLL TO CONTINUE READING

കോട്ടയം സ്വദേശി പിറവം മരങ്ങാട്ടില്‍ മെറിന്‍ ജോയി (26) ആണ് മരിച്ചത്. രാവിലെ ഏഴരയോടെ (ഇന്ത്യന്‍ സമയം ചൊവ്വാഴ്ച വൈകീട്ട്)  രാത്രിഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ പാര്‍ക്കി൦ഗ്  സ്ഥലത്ത് എത്തിയപ്പോഴാണ് മെറിന്‍ ജോയിക്ക് കുത്തേറ്റത്. കുത്തി വീഴ്ത്തിയ ശേഷം യുവതിയുടെ ശരീരത്തിലൂടെ വാഹനം ഓടിച്ചുകയറ്റുകയും ചെയ്തു.


നിരവധി തവണ കുത്തേറ്റ മെറിന്‍ ജോയിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും  മരണമടയുകയായിരുന്നു. കോറല്‍ സ്പ്രിങ് പോലീസ് നടത്തിയ അന്വേഷണത്തില്‍ കുത്തിയത് ഭര്‍ത്താവ് ഫിലിപ്പ് മാത്യുവാണെന്ന് കണ്ടെത്തുകയും ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്യുകയായിരുന്നു.


രണ്ട് വര്‍ഷത്തോളമായി ഇവര്‍ പിരിഞ്ഞ് താമസിക്കുകയാണ്. ഇവര്‍ക്ക് രണ്ട് വയസ്സുള്ള ഒരു മകളുമുണ്ട്. ഗാര്‍ഹിക പ്രശ്‌നങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു.