തൃശൂർ: തൃശൂർ ജില്ലയിൽ നാളെ നഴ്സുമാരുടെ സമ്പൂർണ പണിമുടക്ക്. അത്യാഹിത വിഭാഗമടക്കം പണിമുടക്കിൽ പങ്കെടുക്കുമെന്ന് യുഎൻഎ അറിയിച്ചു. നൈൽ ആശുപത്രിയിലെ നഴ്‌സുമാരെ എം.ഡി മർദിച്ച സംഭവത്തിൽ കർശന നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ പണിമുടക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നഴ്‌സുമാരെ മർദിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാക്കുകയാണ് യുണൈറ്റെഡ് നഴ്‌സസ് അസോസിയേഷൻ. നൈൽ ആശുപത്രി ഉടമ ഡോ. അലോകിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് നാളെ സമ്പൂർണ പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. ഡോ. അലോകിനെ അറസ്റ്റ് ചെയ്യാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ നിലപാട്. ഇന്നലെയാണ് നൈൽ ആശുപത്രിയിലെ നഴ്‌സുമാരെ എം.ഡി മർദിച്ചതായി ആരോപണമുയർന്നത്. മർദ്ദനത്തിൽ ഗർഭിണിയായ നഴ്‌സുമാർ ഉൾപ്പെടെ തൃശൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് യു.എൻ.എയുടെ നേതൃത്വത്തിൽ ഡോക്ടറുടെ അയ്യന്തോളിലെ വീട്ടിലേക്ക് ഇന്ന് പ്രതിഷേധമാർച്ച് നടത്തിയിരുന്നു. 


 ALSO READ: വീണ്ടും മഴ മുന്നറിയിപ്പ്; വരും മണിക്കൂറുകളില്‍ നാല് ജില്ലകളില്‍ മഴയ്ക്ക് സാധ്യത


നൈൽ ആശുപത്രിയിലെ നഴ്‌സുമാർ കഴിഞ്ഞ കുറച്ചു നാളുകളായി സമരത്തിലാണ്. ജീവനക്കാരെ അന്യായമായി പിരിച്ചുവിട്ടതാണ് പ്രധാന കാരണം. വേതന വർധനയാണ് മറ്റൊരു ആവശ്യം. സമരം നീണ്ടുപോയതോടെ ജില്ലാ ലേബർ ഓഫീസറുടെ നേതൃത്വത്തിൽ പല തവണ ചർച്ച നടന്നു. ഒടുവിൽ ഇന്നലെ നടന്ന ചർച്ചക്കിടെ ആശുപത്രി എം.ഡി ഡോക്ടർ അലോക് മർദ്ദിച്ചെന്നാണ് നഴ്‌സുമാരുടെ ആരോപണം. അതേസമയം, ചർച്ച മതിയാക്കി പുറത്തുപോകാൻ ശ്രമിച്ച തന്നേയും ഭാര്യയേയും നഴ്‌സുമാർ ആക്രമിച്ചെന്ന് ഡോക്ടർ അലോകും ആരോപിക്കുന്നു. ഇരു കൂട്ടരുടേയും പരാതിയിന്മേൽ തൃശൂർ വെസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


കൂട്ടുപ്രതി രേഖാ ചിത്രം വരച്ചു നൽകി; ഭണ്ഡാര മോഷണ കേസിലെ രണ്ടാം പ്രതി പിടിയിൽ 


ഇടുക്കി: കൂട്ടുപ്രതി വരച്ചു നൽകിയ രേഖാ ചിത്രം അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തിൽ ഭണ്ഡാര മോഷണക്കേസിലെ രണ്ടാം പ്രതി പിടിയിൽ. ഇടുക്കി കട്ടപ്പനയിലെ ക്ഷേത്രം മോഷണ കേസിലെ രണ്ടാം പ്രതിയായ മുണ്ടക്കയം കൂട്ടിക്കൽ സ്വദേശി സുബിൻ വിശ്വംഭരൻ ആണ് പിടിയിലായത്. 


കഴിഞ്ഞ ദിവസമാണ് കട്ടപ്പന നരിയംപാറ പുതിയകാവ് ദേവി ക്ഷേത്രത്തിലെ കാണിക്ക വഞ്ചി മോഷ്ടാക്കൾ ഇളക്കിയെടുത്തത്. തുടർന്ന് സമീപത്തെ വീടിന്റെ മുറ്റത്ത് വച്ച് ഭണ്ഡാരത്തിന്റെ പൂട്ട് തകർക്കുന്നതിനിടയിൽ മോഷ്ടാക്കളിൽ ഒരാളെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. എന്നാൽ സുബിൻ ഓടി രക്ഷപ്പെടുകയായിരുന്നു. അന്ന് രാത്രിയിൽ തന്നെ നടന്ന് കട്ടപ്പന ടൗണിലെത്തിയ പ്രതി സുബിൻ പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ ഒളിച്ചിരുന്നു. തുടർന്ന്  ജോലി അന്വേഷിച്ച് ബസ് സ്‌റ്റാൻഡിലൂടെ നടക്കുന്നതിനിടയിൽ പോലീസ് പിടികൂടുകയായിരുന്നു.


കവർച്ച നടത്താൻ ഇയാളുടെ ഒപ്പമുണ്ടായിരുന്ന കോഴഞ്ചേരി സ്വദേശി അജയകുമാറിനെയാണ് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. ഇയാൾ കൂട്ടു പ്രതിയുടെ രേഖാ ചിത്രം വരച്ചു നൽകുകയായിരുന്നു. രൂപരേഖയുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് സുബിൻ പിടിയിലായത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.