തിരുവനന്തപുരം:വർക്കലയിൽ നേഴ്സിംഗ് വിദ്യാർഥിനി  കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തിൽ പോലീസ് മൂന്ന് പേരെ അറസ്റ്റ്ചെയ്തു .ചൊവ്വാഴ്ചയാണ് സ്വകാര്യ നഴ്സിങ് കോളജ് രണ്ടാംവർഷ വിദ്യാർഥിയായ 19കാരി ക്രൂരപീഡനത്തിന് ഇരയായത്.ഓട്ടോ ഡ്രൈവറായ കാമുകനും രണ്ട് സുഹൃത്തുക്കളും ചേർന്നാണ്  തന്നെ പീഡിപ്പിച്ചതെന്ന്  പെൺകുട്ടി പൊലീസിന് മൊഴി  നൽകിയിരുന്നത് .
സ്വകാര്യ ആശുപത്രിയിൽ ഐ .സി യു വിൽ പ്രവേശിപ്പിച്ചിരിക്കുന്ന പെൺകുട്ടി പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട് .സുജിത് (25),ഷൈജു (24) എന്നിവരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്.സുജിത്തിന്റെ ഓട്ടോ റിക്ഷയിൽ വെച്ചാണ് തന്നെ ബലാൽസംഗത്തിനിരയാക്കിയത്  എന്നാണ് പെൺകുട്ടിയുടെ മൊഴി .


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ആഴ്ച്ച പെരുമ്പാവൂരിൽ നിയമ വിദ്യാർഥിനി കൊല്ലപ്പെട്ടത്  ക്രൂരമായി ബലാൽസംഗം ചെയ്യപ്പെട്ടത് ദേശീയ തലത്തിൽ തന്നെ കോളിളക്കം സൃഷ്‌ടിച്ച വാർത്തയാണ് .കേസിൽ ഇതേ വരെ പ്രതികളെ പിടികൂടാൻ കഴിയാതെ ഇരുട്ടിൽ തപ്പുന്ന  പോലീസിന് ഈ കേസിൽ പ്രതികളെ കണ്ടെത്താൻ സാധിച്ചത് ആത്മ വിശ്വാസം പകർന്നിട്ടുണ്ട് .
ജിഷ കൊലപാതകം ഇലക്ഷൻ പ്രചാരണത്തിൽ ചൂടുള്ള വിഷയമായി തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി മെയ്‌ 11 ന് ആശുപത്രിയിൽ കഴിയുന്ന ജിഷയുടെ അമ്മയെ സന്ദർശിക്കുമെന്ന് അറിവായിട്ടുണ്ട് .