കൊച്ചി: ഓടക്കുഴല്‍ അവാര്‍ഡ്‌  സാറാ ജോസഫിൻറെ (Sara Joseph) നോവൽ ബുധിനിക്ക്.30,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ജി. ശങ്കരക്കുറുപ്പിൻറെ 44–ാമത് ചരമ വാര്‍ഷിക ദിനമായ ഫെബ്രുവരി 2ന് ഡോ. എം.ലീലാവതി സാറാ ജോസഫിന് അവാര്‍ഡ് സമര്‍പ്പിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

കോവിഡ് മൂലം 2020-ൽ അവാർഡ് നൽകിയിരുന്നില്ല. ഇത് 50-ാം അവാർഡാണ് നൽകുന്നത്.  മലയാളകവി ജി. ശങ്കരക്കുറുപ്പ് ഏർപ്പെടുത്തിയ അവാർഡാണ് ഓടക്കുഴൽ പുരസ്കാരം.1968-ൽ അദ്ദേഹം ജ്ഞാനപീഠ പുരസ്കാരത്തുകയുടെ ഒരു ഭാഗം ഉപയോഗിച്ച് രൂപവൽക്കരിച്ച ഗുരുവായൂരപ്പൻ ട്രസ്റ്റാണ് മലയാളത്തിലെ ഏറ്റവും നല്ല കൃതിയെ അവാർഡിന് തിരഞ്ഞെടുക്കുന്നത്.


കേരളത്തിലെ പ്രമുഖരായ എല്ലാ എഴുത്തുകാരും ഓടക്കുഴല്‍ അവാര്‍ഡ്‌  നേടിയിട്ടുണ്ട്. 2019-ൽ എൻ. പ്രഭാകരൻറെ മായാമനുഷ്യർ എന്ന നോവലിനായിരുന്നു പുരസ്കാരം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.