പരവൂര്‍: പൊറോട്ട തൊണ്ടയില്‍ കുടുങ്ങി വയോധികന്‍ മരിച്ചു. പൂതക്കുളം വേപ്പാലംമൂട് സ്വദേശി തുളസീധരന്‍ പിള്ളയാണ് മരിച്ചത്. എഴുപത്തിരണ്ട് വയസ്സായിരുന്നു.  


COMMERCIAL BREAK
SCROLL TO CONTINUE READING

ശാരദാമുക്കിന് സമീപം ആക്രിക്കടയുടെ പുറകില്‍ ഇന്നലെയാണ് ശ്രീധരന്‍പിള്ളയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീധരന്‍പിള്ളയുടെ പുരികത്തിന് താഴെ മുറിവുണ്ടായിരുന്നതു കൊണ്ട് കൊലപാതകമാണോയെന്ന് സംശയം തോന്നിയ നാട്ടുകാര്‍ വിവരം പൊലീസിനെയറിയിച്ചു.


പൊലീസ് എത്തി അന്വേഷണം നടത്തുകയും തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും ചെയ്തു.  അപ്പോഴാണ് പൊറോട്ട തൊണ്ടയില്‍ കുടുങ്ങിയതാണ് മരണ കാരണമെന്ന് കണ്ടെത്തിയത്.