Omicron| എല്ലാ മുൻ കരുതലും, ഒമിക്രോൺ വകഭേദം കേരളത്തിലില്ല ഹൈറിസ്ക് രാജ്യങ്ങളുടെ പട്ടിക ഇതാണ്
ഹൈറിസ്ക് രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് കർശന നിരീക്ഷണം ആണ് ഏർപ്പെടുത്തിയിരിക്കുന്നത്
തിരുവനന്തപുരം: ഒമിക്രോൺ വകഭേദത്തിനെതിരെ സംസ്ഥാനം എല്ലാ മുൻ കരുതലുകളും സ്വീകരിച്ചതായി ആരോഗ്യമന്ത്രി. ഇതുവരെയും കേരളത്തിൽ ഒരിടത്തും ഒമിക്രോൺ സ്ഥീരീകരിച്ചിട്ടില്ല.
ഹൈറിസ്ക് രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് കർശന നിരീക്ഷണം ആണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇങ്ങിനെ എത്തുന്നവർക്ക് 14 ദിവസത്തെ ക്വാറൻറീൻ ആണ് ഉള്ളത്.
ALSO READ : Omicron Covid Variant : ഒമിക്രോൺ കോവിഡ് വകഭേദം; രോഗം പിടിച്ച് നിർത്താൻ ലോകം നെട്ടോട്ടം ഓടുന്നു
ഏഴു ദിവസത്തിന് ശേഷം ഇവർക്ക് കോവിഡ് പരിശോധന നടത്തും. രോഗം സ്ഥീരീകരിക്കുന്നവരെ പ്രത്യേകം മാറ്റുമെന്നും വീണാ ജോർജ് വ്യക്തമാക്കി. നിലവിലെ സ്ഥിഗതികൾ വിലയിരുത്താൻ നാളെ അവലോകന യോഗം ചേരുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.
ALSO READ : Omicron covid variant | ന്യൂയോർക്കിൽ കോവിഡ് കേസുകളിൽ വർധന; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ഏതൊക്കെയാണ് ഹൈറിസ്ക്ക് രാജ്യങ്ങൾ?
യുകെ അടക്കമുള്ള എല്ലാ യൂറോപ്യൻ രാജ്യങ്ങളും ഇ വിഭാഗത്തിൽപ്പെടുന്നവ തന്നെയാണ് കൂടാതെ ദക്ഷിണാഫ്രിക്ക,ബ്രസീൽ,ബംഗ്ലാദേശ്,ബോട്സ്വാന,ബംഗ്ലാദേശ്,ചൈന, മൌറീഷ്യസ്,ന്യൂസിലാൻറ്,സിംബാവെ,സിംഗപൂർ,ഹോങ്ങ്കോങ്ങ്,ഇസ്രായേൽ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.