Omicron | ഒമിക്രോൺ വ്യാപനം; ജാഗ്രത പാലിക്കണമെന്ന് ഐഎംഎ
സൗത്ത് ആഫ്രിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍, ബ്രിട്ടന്‍, ചൈന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഒമിക്രോൺ വ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ജാഗ്രത പുലർത്തണമെന്ന് ഐഎംഎ നിർദേശിച്ചിരിക്കുന്നത്.
തിരുവനന്തപുരം: ജനിതകമാറ്റം സംഭവിച്ച പുതിയ കോവിഡ് രോഗവ്യാപനത്തിനെതിരെ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നിർദേശിച്ചു. സൗത്ത് ആഫ്രിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍, ബ്രിട്ടന്‍, ചൈന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഒമിക്രോൺ വ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ജാഗ്രത പുലർത്തണമെന്ന് ഐഎംഎ നിർദേശിച്ചിരിക്കുന്നത്.
ജനിതകമാറ്റം സംഭവിച്ചതും തീവ്ര വ്യാപന ശേഷിയുള്ളതുമായ ഈ വകഭേദം ഇന്ത്യയിലും എത്താനുള്ള സാധ്യത വളരെയധികമാണ്. അതിനാല്‍ തന്നെ ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധ പാലിക്കണമെന്നും പ്രതിരോധ കുത്തിവെപ്പുകളുടെ രണ്ടു ഡോസും പൂര്‍ത്തിയാക്കാത്തവര്‍ എത്രയുംവേഗം അവ സ്വീകരിക്കണമെന്നും ഐഎംഎ നിർദേശിച്ചു.
ALSO READ: Norovirus | തൃശൂരിൽ നാല് പേർക്ക് കൂടി നോറോ വൈറസ് സ്ഥിരീകരിച്ചു; ആകെ രോഗബാധിതർ 60 ആയി
ഒമിക്രോണ്‍ കോവിഡിന്റെ മൂന്നാം തരംഗമായി മാറാനുള്ള സാധ്യത വളരെ വലുതാണ്. രോഗതീവ്രതയെ കുറിച്ച് കരുതല്‍ പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. രോഗവ്യാപനം തടയുന്നതിന് എല്ലാവരുടെയും സഹകരണം ആവശ്യമാണ്. മാസ്‌ക്കുകള്‍ ധരിക്കുക, സാമൂഹ്യ അകലം പാലിക്കുക, വുക്തിശുചിത്വവും സോപ്പോ, സാനിറ്റൈസറോ ഉപയോഗിച്ചുള്ള കൈകഴുകുക തുടങ്ങിയ പ്രാഥമിക രോഗപ്രതിരോധ മാര്‍ഗ്ഗങ്ങള്‍ എല്ലാവരും നിര്‍ബന്ധമായും പാലിക്കണമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നിര്‍ദേശിച്ചു.
രോഗവ്യാപനമുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് നിര്‍ബന്ധിത കോവിഡ് പരിശോധനകളും ക്വാറന്റൈൻ സംവിധാനവും ആവശ്യമാണ്. രോഗവ്യാപനം തടയുന്നതിനാവശ്യമായ സത്വരവും ഫലപ്രദവുമായ ഇടപെടലുകള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉടൻ തന്നെ ഉണ്ടാകണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. അതേസമയം, സംസ്ഥാനത്ത് ഇന്ന് 4723 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 755, കോഴിക്കോട് 718, എറണാകുളം 592, തൃശൂര്‍ 492, കൊല്ലം 355, കണ്ണൂര്‍ 337, കോട്ടയം 271, മലപ്പുറം 211, വയനാട് 206, ഇടുക്കി 199, പാലക്കാട് 189, പത്തനംതിട്ട 169, ആലപ്പുഴ 150, കാസര്‍ഗോഡ് 79 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ALSO READ: Covid restrictions | രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങൾ ഡിസംബർ 31 വരെ നീട്ടി
കഴിഞ്ഞ 24 മണിക്കൂറിനിടെ 59,524 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,53,221 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,48,515 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4706 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 282 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ 43,663 കോവിഡ് കേസുകളില്‍, 7.7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 158 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 40,132 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4393 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 292 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 26 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5370 പേര്‍ രോഗമുക്തി നേടി. ഇതോടെ 43,663 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 50,57,368 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...