പ്രതിപക്ഷ നേതാവിന്റെ വീടും കെപിസിസി ഓഫീസും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് ഓഫീസുകള്‍  അടിച്ചു തകർത്ത സംഭവത്തിൽ കേരളം അരാജകത്വത്തിലേക്ക് കൂപ്പുകുത്തിയെന്ന് ഉമ്മൻചാണ്ടി. സംസ്ഥാനത്തുടനീളമാണ് കോൺഗ്രസ് പ്രവർത്തകരെ പൊലീസും  സിപിഎമ്മുകാരും ചേർന്ന് വളഞ്ഞിട്ട് ആക്രമിക്കുന്ന സ്ഥിതിയുണ്ടായത്. പാർട്ടിക്കാരും പോലീസും ചേർന്ന് കേരളത്തിൽ ക്രമസമാധാനനില തകർന്നു ഉമ്മൻചാണ്ടി പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്‍.കെ പ്രേമചന്ദ്രന്‍ എംപിയെ ഉൾപ്പെടെ പൊലീസ് മർദ്ദിച്ചിരിക്കുകയാണ്. അദ്ദേഹത്തിന് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു. യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറി ബിലാലിന്റെ വലതു കണ്ണാണ് പോലീസ് ലാത്തിക്കടിച്ചു തകര്‍ത്തത്. നൂറുകണക്കിനു പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റിരിക്കുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.


പാര്‍ട്ടി പ്രവര്‍ത്തകര്‍  പൊലീസിനോടൊപ്പം ചേര്‍ന്നാണ് നരനായാട്ട് നടത്തുന്നത്. സംസ്ഥാനത്തെ മുള്‍മുനയില്‍ നിര്‍ത്തിയും ജനങ്ങളെ ചോരയില്‍ മുക്കിയും വിവാദങ്ങളില്‍ നിന്നു സിപിഎമ്മും സർക്കാരും രക്ഷപ്പെടാമെന്നു കരുതേണ്ടെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.