Narendra Modi: മോദിക്ക് മിനി പൂരം..! പാറമേക്കാവ് ദേവസ്വമാണ് സംഘടിപ്പിച്ചിരിക്കുന്നത്
Mini Pooram for Narendra Modi: മിനി പൂരം ജനുവരി 3 ന് മോദിയുടെ റോഡ് ഷോയ്‌ക്കൊപ്പം നടത്താന് സുരക്ഷാ അനുമതി തേടി.
തൃശൂർ: തറവാടകവുമായി ബന്ധപ്പെട്ട് കൊച്ചിൻ ദേവസ്വം ബോർഡുമായി നിലനിൽക്കുന്ന തർക്കം ശ്രദ്ധയിൽപ്പെടുത്താൻ പാരമ്പര്യ വിരുദ്ധ സമീപനവുമായി പാറമേക്കാവ് ദേവസ്വം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദർശന വേളയിൽ അദ്ദേഹത്തിന്റെ മുന്നിൽ മിനി പൂരം സംഘടിപ്പിക്കാനാണ് ഇവരുടെ തീരുമാനം. പ്രതിസന്ധി പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയാണ് പ്രാഥമിക ലക്ഷ്യം. മിനി പൂരം ജനുവരി 3 ന് മോദിയുടെ റോഡ് ഷോയ്‌ക്കൊപ്പം നടത്താന് സുരക്ഷാ അനുമതി തേടി. പ്രധാനമന്ത്രിയുടെ മുന്നിൽ മാത്രമല്ല പാറമേക്കാവ് ക്ഷേത്ര പരിസരത്തും മിനി പൂരം നടത്താനാണ് പാറമേക്കാവ് ദേവസ്വം പദ്ധതിയിട്ടത്.
ALSO READ: വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; ആടിനെ കൊന്നു
പതിനഞ്ച് ആനകളെ അണിനിരത്തി ഇരുനൂറോളം പേരുടെ മേളവും മിനി പൂരത്തിന്റെ ഭാഗമായി നടക്കും. നേരത്തെ 1986ൽ മാർപാപ്പ എത്തിയപ്പോൾ തൃശൂരിൽ മിനി പൂരം ഒരുക്കിയിരുന്നു. പൂരത്തിന്റെ ഭാഗമായ എക്സിബിഷന്‍ സെന്ററിന്റെ തറ വാടകയുമായി ബന്ധപ്പെട്ട് കൊച്ചിന്‍ ദേവസ്വം ബോര്‍ഡുമായി നിലനില്‍ക്കുന്ന തര്‍ക്കത്തത്തിനു പിന്നലെ ഉണ്ടായ പ്രതിസന്ധി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരികയാണ് മിനി പൂരത്തിന്റെ ലക്ഷ്യം. പൂരം എക്സിബിഷന്‍ നടത്തിപ്പിനായി സൗജന്യമായി സ്ഥലം വിട്ടു കൊടുക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത ടിഎന്‍ പ്രതാപന്‍ എംപി പറഞ്ഞു. വര്‍ധിച്ച തുകയാണ് തീരുമാനിക്കുന്നതെങ്കില്‍ കടുത്ത നിലപാട് എടുക്കുമെന്നും തിരുവമ്പാടി പ്രസിഡന്റ് സുന്ദര്‍ മേനോനും വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.