Thiruvananthapuram ; സംസ്ഥാനത്ത് ഓണം (Onam 2021) പ്രമാണിച്ച് സർക്കാർ സ്ഥാപനങ്ങൾക്ക് ഇന്ന് മുതൽ 5 ദിവസത്തേക്ക് അവധി (Onam Holidays). എന്നാൽ ബാങ്കുകൾ (Bank Holidays) ഇന്നും കൂടി പ്രവർത്തിച്ച് നാളെ മുതലാണ് ഓണം അവധി ആരംഭിക്കുക.


COMMERCIAL BREAK
SCROLL TO CONTINUE READING

ഓണത്തിന് പുറമെ മുഹറം ശ്രീനാരായണ ഗുരു ജയന്തി എന്നിവ പ്രമാണിച്ചും കൂടിയാണ് തുടർച്ചയായി അടുത്ത 5 ദിവസത്തേക്ക് സർക്കാർ സ്ഥാപനങ്ങൾ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.


ALSO READ : Onam Kit 2021: ഉൽപ്പന്നങ്ങളുടെ ലഭ്യത കുറവ്; ഭക്ഷ്യകിറ്റ് വിതരണം തിരുവോണത്തിന് മുൻപ് പൂർത്തിയാകില്ല


ഇന്ന് മുഹറമാണെങ്കിലും ഇന്നും കൂടി ബാാങ്കും ട്രഷറിയും പ്രവർത്തിക്കും. നാളെ മുതലാണ് ബാങ്കകൾ ഓണ അവധിക്ക് അടയ്ക്കും. അതിനാൽ ഇന്ന് തന്നെ സാമ്പത്തിക ഇടപാടുകൾ നടത്തുക.


ALSO READ : Bevco Online Booking: ഓൺലൈൻ മദ്യത്തിന് മികച്ച പ്രതികരണം; ആദ്യ ദിനം ഓർഡർ ചെയ്തത് 400 പേർ


അല്ലാത്തപക്ഷം ബാങ്കുകളുടെ ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കുക. കൂടാതെ വരു ദിവസങ്ങളിൽ എടിഎമ്മുകൾ പണം കൃത്യമായി നിക്ഷേപം നടത്തും അതാത് ബാങ്കുകൾ അറിയിച്ചിട്ടുണ്ട്.


ALSO READ : Onam 2021 Bonus: സർക്കാർ അർധ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക്,8.33% മിനിമം ബോണസ്


RBI കലണ്ട‍ർ പ്രകാരം തിരുവനന്തപുരം കൊച്ചി സർക്കിളുകൾക്ക് പുറമെ ചെന്നൈ ബംഗളൂരു സർക്കിളിലും നാളെ ഓഗസ്റ്റ് 20-ാം തിയതി അവധിയായരിക്കുന്നതാണ്. തുടർന്ന് 23 വരെയാണ് അവധി കേരള സർക്കിളിലെ ബാങ്കുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്ന് ഓഗസ്റ്റ് 19ന് കേരളം ഒഴികെ മിക്ക സംസ്ഥാനങ്ങളിലു ബാങ്ക് അവധി ആയിരിക്കുന്നതാണ്.


നാളെ മുതൽ ബാങ്കുകളുടെ അവധി ഇങ്ങനെയാണ്- 


ഓഗസ്റ്റ് 20 - ഒന്നാം ഓണം
ഓഗസ്റ്റ് 21 - തിരുവോണം
ഓഗസ്റ്റ് 22 - മൂന്നാം ഓണം (ഞായർ)
ഓഗസ്റ്റ് 23 -ശ്രീനാരായണ ഗുരു ജയന്തി


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക