Onam 2021: ഓണമെത്തുന്നു, ഒപ്പം കിറ്റും, ആഗസ്റ്റ് ഒന്ന് മുതൽ കിറ്റ് വിതരണം
കോവിഡ് കാലത്തെ ഓണം സമൃദ്ധമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന തയ്യാറെടുപ്പുകള്‍ അവസാന ഘട്ടത്തില്‍.... ഓണക്കിറ്റ് വിതരണം സംബന്ധിച്ച നടപടികളും ഏതാണ്ട് പൂര്‍ത്തിയായി...
തിരുവനന്തപുരം: കോവിഡ് കാലത്തെ ഓണം സമൃദ്ധമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന തയ്യാറെടുപ്പുകള്‍ അവസാന ഘട്ടത്തില്‍.... ഓണക്കിറ്റ് വിതരണം സംബന്ധിച്ച നടപടികളും ഏതാണ്ട് പൂര്‍ത്തിയായി...
ഓണക്കിറ്റ് വിതരണം ആഗസ്റ്റ് ഒന്നിന് ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ പറഞ്ഞു. തയാറെടുപ്പുകൾ ഉടൻ പൂർത്തിയാക്കാൻ സപ്ലൈകോ യോഗത്തിൽ തീരുമാനമായതായും വിഭവങ്ങളുടെ കാര്യത്തിൽ അടുത്തയാഴ്ച ഉത്തരവിറങ്ങുമെന്നും മന്ത്രി പറഞ്ഞു.
ഓണത്തിന് മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണക്കിറ്റ് നൽകാൻ മന്ത്രിസഭാ യോഗം മുന്‍പേ തന്നെ തീരുമാനം കൈക്കൊണ്ടിരുന്നു. അടുത്ത മാസം ഓണക്കിറ്റ് നൽകുന്നതിനാൽ ഈ മാസം റേഷൻകട വഴി ഭക്ഷ്യക്കിറ്റ് വിതരണം ഉണ്ടാകില്ല.
ഇത്തവണ ഓണക്കിറ്റില്‍ കുട്ടികള്‍ക്കായി സ്പെഷ്യല്‍ മിഠായിപ്പൊതിയും ഉണ്ടാകും. 20 മിഠായികൾ നൽകാനാണു സപ്ലൈകോ ഭക്ഷ്യ വകുപ്പിന് ശുപാർശ നല്‍കിയിരിയ്ക്കുന്നത്.
ആകെ 444.50 രൂപയുടെ സാധനങ്ങളാണു കിറ്റിലുണ്ടാവുക എന്നാണ് റിപ്പോര്‍ട്ട്.
സപ്ലൈകോ നൽകിയ ശുപാർശ പ്രകാരമമുള്ള ഓണക്കിറ്റ് ഇപ്രകാരം:-
പഞ്ചസാര – 1 കിലോ ഗ്രാം (39 രൂപ)
വെളിച്ചെണ്ണ അല്ലെങ്കിൽ തവിടെണ്ണ – 500 മില്ലി ലീറ്റർ (106 രൂപ)
ചെറുപയർ അല്ലെങ്കിൽ വൻപയർ– 500 ഗ്രാം (44 രൂപ)
തേയില– 100 ഗ്രാം (26.50 രൂപ)
മുളകുപൊടി– 100 ഗ്രാം (25 രൂപ)
മല്ലിപ്പൊടി– 100 ഗ്രാം (17 രൂപ)
മഞ്ഞൾപ്പൊടി– 100 ഗ്രാം (18 രൂപ)
സാമ്പാർ പൊടി– 100 ഗ്രാം (28 രൂപ)
സേമിയ– ഒരു പാക്കറ്റ് (23 രൂപ)
ഗോതമ്പ് നുറുക്ക് അല്ലെങ്കിൽ ആട്ട– 1 കിലോ ഗ്രാം (43 രൂപ)
ശബരി വാഷിങ് സോപ്പ്– 1 (22 രൂപ)
ശബരി ബാത്ത് സോപ്പ് – 1 (21 രൂപ)
മിഠായി– 20 (20 രൂപ)
തുണിസഞ്ചി– 1 (12 രൂപ)