ഇടുക്കി: ഓണത്തോടനുബന്ധിച്ച് ലീഗൽ മെട്രോളജി വകുപ്പ് പരിശോധന ശക്തമാക്കി. സെപ്റ്റംബർ ഏഴ് വരെ പ്രത്യേക സ്‌ക്വാഡ് പ്രവർത്തിക്കും. ഇടുക്കി ജില്ലയിൽ ആദ്യ രണ്ട് ദിവസങ്ങളിൽ തന്നെ 15 അളവ് തൂക്ക ക്രമക്കേടുകൾ കണ്ടെത്തി. ക്രമക്കേടുകൾ കണ്ടെത്തിയ വ്യാപാര സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുകയും 37,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. അളവ് തൂക്ക നിയമങ്ങൾ ലംഘിച്ച് യഥാസമയം മുദ്രപതിപ്പിക്കാതെയും കൃത്യത ഉറപ്പുവരുത്താതെയുള്ള ത്രാസുകൾ ഉപയോഗിച്ച് വിൽപന നടത്തുകയും ചെയ്ത 10 വ്യാപാര സ്ഥാപങ്ങൾക്കെതിരെയും രേഖകൾ കൃത്യമായി സൂക്ഷിക്കാതെ വിൽപന നടത്തിയ രണ്ട് വ്യാപാരസ്ഥാപങ്ങൾക്കെതിരെയുമാണ് നടപടി സ്വീകരിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കൂടാതെ സൂപ്പർ മാർക്കറ്റുകൾ, ബേക്കറികൾ, തുണിക്കടകൾ എന്നിവ കേന്ദ്രികരിച്ച് നടത്തിയ പരിശോധനയിൽ, നിർദ്ദിഷ്ട നിയമാനുസൃത രേഖകൾ ഇല്ലാത്ത പായ്ക്കറ്റുകൾ വിൽപ്പന നടത്തിയതും പായ്ക്കിംഗ് രജിസ്ട്രേഷൻ ഇല്ലാതെ പായ്ക്ക് ചെയ്ത് വിൽപ്പന നടത്തിയതുമായ മൂന്ന് വ്യാപാര സ്ഥാപങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. പഴം, പച്ചക്കറി മാർക്കറ്റുകൾ തുടങ്ങി സ്വർണാഭരണശാലകൾ വരെയുള്ള എല്ലാ സ്ഥാപനങ്ങളിലും വരും ദിവസങ്ങളിൽ മിന്നൽ പരിശോധന നടത്തുമെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കുന്നതാണെന്നും ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ എസ്. ഷെയ്ക് ഷിബു അറിയിച്ചു.


ALSO READ: Onam 2022: ഓണം ലക്ഷ്യംവച്ച് പച്ചക്കറിവിലയിൽ കൃത്രിമ വർദ്ധനവ്; തമിഴ്നാട്ടിൽ നിന്ന് റേഷനരി കടത്തും സജീവം


പ്രത്യേക സ്‌ക്വാഡുകൾ ജില്ലയിലെ പ്രധാന വ്യാപാരകേന്ദ്രങ്ങളിൽ പരിശോധന തുടരുന്നുണ്ട്. പരിശോധനക്ക് അസിസ്റ്റന്റ് കൺട്രോളർ ഷിന്റോ എബ്രാഹം, ഇൻസ്‌പെക്ടർമാരായ എൽദോ ജോർജ്, വിപിൻ യു. വി. എന്നിവർ നേതൃത്വം നൽകി. പരിശോധനയില്‍ എം. എസ്. ശ്രീകുമാർ, അനിൽ കുമാർ സി. വി, ബഷീർ. വി, മുഹമ്മദ്, ഹരീഷ്. കെ എന്നിവർ പങ്കെടുത്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.