Onam 2023 Uthradam: ആചാരത്തനിമയിൽ ഉത്രാടക്കിഴി സമർപ്പണം നടന്നു
Onam 2023 Uthradam Specials: കൊച്ചി രാജവംശത്തിലെ സ്ത്രീകൾക്ക് ഓണമാഘോഷിക്കാൻ രാജാവ് നൽകിയിരുന്ന തുകയാണ് ഉത്രാടക്കിഴി
കോട്ടയം: ആചാരത്തനിമയിൽ കോട്ടയം വയ്സ്കരയിൽ ഉത്രാടക്കിഴി സമർപ്പണം നടന്നു. ഇല്ലത്തെ സൗമ്യവതി തമ്പുരാട്ടിക്കാണ് ഉത്രാടക്കിഴി സമർപ്പിച്ചത്. കൊച്ചി രാജകുടുംബത്തിലെ പിൻമുറക്കാരിയാണ് സൗമ്യവതി തമ്പുരാട്ടി. കോട്ടയം ജില്ലയില്‍ സൗമ്യവതി തമ്പുരാട്ടിക്ക് മാത്രമാണ് ഇത് ലഭിക്കുന്നത്. സൗമ്യവതി തമ്പുരാട്ടിയുടെ ഭർത്താവ് എ.ആർ രാജ രാജരാജ വർമ്മയുടെ നിര്യാണത്തിന് ശേഷം വരുന്ന ആദ്യ ഓണക്കാലമാണെന്നതിനാൽ ഇത്തവണ ആഘോഷങ്ങളില്ലെന്ന് സൗമ്യവതി തമ്പുരാട്ടി പറഞ്ഞു.
കൊച്ചി രാജവംശത്തിലെ സ്ത്രീകൾക്ക് ഓണമാഘോഷിക്കാൻ രാജാവ് നൽകിയിരുന്ന തുകയാണ് ഉത്രാടക്കിഴി. 14 രൂപയായിരുന്നു കിഴി പണം യുഡിഎഫ് സർക്കാരിന്റെ കാലത്താണ് 1000 രൂപയാക്കി വർധിപ്പിച്ചത്. വയസ്കര കോവിലകത്തെത്തിയ കോട്ടയം തഹസിൽ ഭാർ മുഹമ്മദ് നവാസ് ഉത്രാടക്കിഴി കൈമാറി.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൻ്റെ പെരുമാറ്റ ചട്ടമുള്ളതിനാൽ ഉത്രാടക്കിഴി സമർപ്പണത്തിന് ശേഷം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ സൗമ്യവതി തമ്പുരാട്ടിയെ ഷോൾ അണിയിച്ചും, പച്ചക്കറി, ഫലവർഗ്ഗങ്ങൾ സമ്മാനിച്ചും ആദരിച്ചു.
ഉത്രാടക്കിഴിക്കായി തൃശൂര്‍ ട്രഷറിയില്‍ നിന്ന് അനുവദിക്കുന്ന തുക, തൃശൂര്‍ കലക്ടറുടെ പ്രതിനിധിയാണ് കോട്ടയത്ത് കളക്ട്രേറ്റിൽ എത്തിക്കുന്നത്. അവിടെ നിന്നുമാണ് തഹസില്‍ദാരുടെ നേതൃത്വത്തില്‍ പണം വയസ്ക്കര രാജഭവനത്തില്‍ എത്തിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...