Kochi : പല അവകാശവാദങ്ങൾക്കൊടുവിൽ അവസാനം സംസ്ഥാന തിരുവോണം ബമ്പർ (Thiruvonam Bumper 2021) ജേതാവിനെ കണ്ടെത്തി. കൊച്ചി മരട് സ്വദേശിയായ ജയപാലനാണ് ലോട്ടറി ടിക്കറ്റിന്റെ (Lottery Ticket) സമ്മാനമായ 12 കോടി അടിച്ചിരിക്കുന്നത്. ഓട്ടോറിക്ഷ തൊഴിലാളിയായ ജയപാലൻ ടിക്കറ്റ് കാനറ ബാങ്കിന്റെ (Canara Bank) മരട് ശാഖയിലേക്ക് കൈമാറി.


COMMERCIAL BREAK
SCROLL TO CONTINUE READING

"ടിക്കറ്റ് നമ്പർ ഫാൻസി നമ്പറായി തോന്നിയതിനാലാണ് ഈ ടിക്കറ്റെടുത്തത്" ലോട്ടറി വിജയിയായ ജയപാലൻ മാധ്യമങ്ങളോടായി അറിയിച്ചു.


ALSO READ : Thiruvonam Bumper 2021 Winner : ഓണം ബമ്പർ അടിച്ചത് ദുബായിലെ ഹോട്ടൽ ജീവനക്കാരനായ പ്രവാസിക്ക്, ഔദ്യോഗിക സ്ഥിരീകരണം ഉടൻ


തൃപ്പൂണിത്തുറയിൽ മീനാക്ഷി ഏജൻസിയിൽ നിന്നാണ് ജയപാലൻ ടിക്കറ്റെടുത്തത്. നിരവിധി അഭ്യൂഹങ്ങൾക്ക് അവകാശവാദങ്ങൾക്കും ഒടുവിലാണ് യഥാർഥ വിജയിയെ കണ്ടെത്തുന്നത്.


നേരത്തെ 12 കോടി അടിച്ചെന്ന അവകാശവാദവുമായി ദുബായിൽ റെസ്റ്റോറന്റ് ജീവനക്കാരനായ വയനാട് സ്വദേശി രംഗത്തെത്തിയിരുന്നു. ആശയം കുഴപ്പം നിലനിൽക്കുന്നതിനാൽ വയനാട് സ്വദേശിയുടെ അവകാശവാദത്തെ പിന്നീട് തള്ളുകായിരുന്നു.


ALSO READ : Onam Bumper 2021 Winner: ഒാണം ബമ്പറിൽ ആശയക്കുഴപ്പം, സമ്മാനം കിട്ടിയത് വയനാടുകാരന്, ടിക്കറ്റ് വിറ്റത് തൃപ്പൂണിത്തുറയിൽ, സുഹൃത്ത് എടുത്തതെന്ന് വിശദീകരണം


സമ്മാന തുക ഉപയോഗിച്ച് തന്റെ കടങ്ങൾ തീർക്കാനാണ് ആദ്യം ശ്രമിക്കുകയെന്ന് ജയപാലൻ അറിയിച്ചു. കൂടാതെ തന്റെ വസ്തു സംബന്ധമായ പ്രശ്നങ്ങൾ തീർക്കുന്നതും പ്രധാന പരിഗണന ഉണ്ടാകുമെന്ന് ജയപാലൻ പറഞ്ഞു.


TE 645465 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. 12 കോടി രൂപയാണ് ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം. സംസ്ഥാന ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന‍ത്തുകയാണ് ഓണം ബംപറിനായി 2019 മുതൽ ഒന്നാം സമ്മാനമായി നൽകുന്നത്. 12 കോടി രൂപയിൽ 10% ഏജൻസി കമ്മിഷനും 30 ശതമാനം ആദായ നികുതിയും കിഴിച്ച് ഏകദേശം 7.56 കോടി രൂപയാണ് ഒന്നാം സമ്മാനം കിട്ടിയയാളുടെ കയ്യിൽ ലഭിക്കുക.


ALSO READ : Onam Bumper: തിരുവോണം ബമ്പർ നറുക്കെടുപ്പ്; 12 കോടി നേടിയ ആ ഭാ​ഗ്യ നമ്പർ അറിയാം


ഭാഗ്യക്കുറി വകുപ്പിന് അച്ചടിക്കാനാവുന്ന പരമാവധി ടിക്കറ്റുകൾ തന്നെ അച്ചടിച്ചു എന്നതാണ് ഈ വർഷത്തെ ഓണം ബമ്പറിന്റെ പ്രത്യേകത. അച്ചടിച്ച 54 ലക്ഷം ടിക്കറ്റുകളും വിറ്റഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം 44 ലക്ഷം ടിക്കറ്റുകൾ ആണ് വിറ്റു പോയത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.