Onam: നാളെ മുതല്‍ 4 ദിവസം Bank പ്രവര്‍ത്തിക്കില്ല... ഇത്തവണ 6 ദിവസം ഓണാവധി..!!
നാളെ മുതല്‍ സംസ്ഥാനത്ത് ഓണാവധി ആരംഭിക്കുകയാണ്... സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് തുടര്‍ച്ചയായ ആറ് ദിവസം അവധി ലഭിക്കും.
തിരുവനന്തപുരം: നാളെ മുതല്‍ സംസ്ഥാനത്ത് ഓണാവധി ആരംഭിക്കുകയാണ്... സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് തുടര്‍ച്ചയായ ആറ് ദിവസം അവധി ലഭിക്കും.
അഗസ്റ്റ് 28 മുതല്‍ അടുത്ത മാസം രണ്ട് വരെ സംസ്ഥാനത്ത് അവധിയാണ്.
ആഗസ്റ്റ് 28നാണ് അവധി ആരംഭിക്കുന്നത്, അന്ന് അയ്യന്‍കാളി ജയന്തിയാണ്. ഓഗസ്റ്റ് 29ന് മുഹറത്തിന്‍റെ അവധി ലഭിക്കും. ഓഗസ്റ്റ് 30, 31, സെപ്റ്റംബര്‍ 1 ദിവസങ്ങളിലായി യഥാക്രമം ഒന്നാം ഓണം, തിരുവോണം, മൂന്നാം ഓണം അവധികള്‍ വരുന്നു. സെപ്റ്റബര്‍ 2ന് ശ്രീനാരായണഗുരു ജയന്തിയുടെ അവധിയും ലഭിക്കും.
വീട്ടിലിരുന്നു മടുത്തവരെ വീണ്ടും വീട്ടിലിരുത്തുകയാണ് ഇത്തവണത്തെ ഓണ൦. കോവിഡ് വ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ ഓഫിസുകളും സ്വകാര്യ സ്ഥാപനങ്ങളും 50% ജീവനക്കാരെ വച്ചു മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ തന്നെ തുടര്‍ച്ചയായി അവധി കിട്ടുന്നതിന്‍റെ സന്തോഷമൊന്നും ഇപ്പോള്‍ പലര്‍ക്കുമില്ല.
അതേസമയം നാളെ മുതല്‍ 4 ദിവസം ബാങ്കുകളും പ്രവര്‍ത്തിക്കില്ല.
നാളെ അവധിയാണെങ്കിലും ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുന്നതിനായി ട്രഷറി തുറന്നു പ്രവര്‍ത്തിക്കാന്‍ ധനകാര്യ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ലോട്ടറി ടിക്കറ്റ് തുക സ്വീകരിക്കുന്ന ട്രഷറികള്‍ 1, 2, 10 തിയതികളിലും തുറക്കും.
Also read: Onam: പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍
ബിവറേജസ് ഷോപ്പുകള്‍ 31 മുതല്‍ സെപ്റ്റംബര്‍ 2 വരെ തുടര്‍ച്ചയായി 3 ദിവസം പ്രവര്‍ത്തിക്കില്ല. 2, 3 തിയതികളില്‍ ബാറുകള്‍ക്കും അവധിയാണെങ്കിലും കഴിഞ്ഞ വര്‍ഷത്തെപ്പോലെ തിരുവോണ ദിവസമായ 31ന് തുറക്കാന്‍ അനുവദിച്ചേക്കുമെന്നാണ് സൂചന.
ഓണം പ്രമാണിച്ച് 26 മുതല്‍ അടുത്ത മാസം 2 വരെ കടകള്‍ക്കു രാത്രി 9 വരെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. റേഷന്‍ കടകള്‍ക്ക് ഞായറും തിരുവോണ ദിനമായ പിറ്റേന്നും ആണ് അവധി.