Onam Kit: 96 ശതമാനം ഒാണക്കിറ്റുകളും നൽകിയെന്ന് പൊതുവിതരണ വകുപ്പ്
സംസ്ഥാനത്തെ 96 ശതമാനം കാര്‍ഡ് ഉടമകള്‍ കിറ്റുകള്‍ കൈപ്പറ്റിയതായി മന്ത്രി അറിയിച്ചു. ഒാണക്കിറ്റ് വിതരണം പൂർത്തിയായിരുന്നില്ലെന്ന വിവാദം ഒാണക്കാലത്ത് ചൂടു പിടിച്ചിരുന്നു
Trivandrum: സംസ്ഥാനത്ത് വെള്ളിയാഴ്ച ആറ് മണിവരെ 87,02,931 കിറ്റുകള്‍ വിതരണം ചെയ്തതായി ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള ക്ഷേമ സ്ഥാപനങ്ങളിലേയ്ക്ക് 10,996 കിറ്റുകള്‍ വിതരണം ചെയ്തു. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്കുള്ള കിറ്റുകളുടെ വിതരണവും ട്രാന്‍സ്ജന്റര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള കിറ്റുകളുടെ വിതരണവും പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥര്‍ മുഖേനയാണ് എല്ലാ ജില്ലകളിലും നടപ്പിലാക്കിയത്.
സംസ്ഥാനത്തെ 96 ശതമാനം കാര്‍ഡ് ഉടമകള്‍ കിറ്റുകള്‍ കൈപ്പറ്റിയതായി മന്ത്രി അറിയിച്ചു. ഒാണക്കിറ്റ് വിതരണം പൂർത്തിയായിരുന്നില്ലെന്ന വിവാദം ഒാണക്കാലത്ത് ചൂടു പിടിച്ചിരുന്നു.
Also Read: Onam kit 2021: സ്‌പെഷ്യൽ ഓണക്കിറ്റ് ജൂലൈ 31 മുതൽ ലഭിച്ചു തുടങ്ങും,ഇതാണ് കിറ്റിലെ സാധനങ്ങൾ
എ.എ.വൈ വിഭാഗത്തിലെ 98.25 ശതമാനം, പി.എച്ച്.എച്ച് 98.52, എന്‍.പി.എസ് 96.27, എന്‍.പി.എന്‍.എസ് 91.93 റേഷന്‍ കാര്‍ഡുടമകളും കിറ്റുകള്‍ കൈപ്പറ്റിയതായി മന്ത്രി കൂട്ടിച്ചേര്‍ത്തു. കിറ്റു വിതരണം വന്‍ വിജയമാക്കിയ റേഷന്‍ വ്യാപാരികള്‍, സപ്ലൈകോ ജീവനക്കാര്‍, പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരെ മന്ത്രി അഭിനന്ദിച്ചു.
Also Read: Onam 2021: കർഷകർക്ക് സന്തോഷ വാർത്ത; ഓണകിറ്റിൽ ഒരു വിഭവം കൂടി ചേർത്ത് പിണറായി സർക്കാർ
കാർഡ് ഉടമയ്ക്ക് ലഭിക്കുന്നത് 570 രൂപയുടെ കിറ്റാണ്. കിറ്റിൽ പഞ്ചസാര, തേയില, വെളിച്ചെണ്ണ, തുവരപ്പരിപ്പ്, ചെറുപയര്‍, മുളക്പൊടി, ഉപ്പ്, ആട്ട, ഉപ്പേരി, മഞ്ഞള്‍, ബാത്ത് സോപ്പ്, അണ്ടിപ്പരിപ്പ്, എലയ്ക്ക, നെയ്യ്, സേമിയ/പാലട/ഉണക്കലരി എന്നിവയിലേതെങ്കിലും ഒന്ന് എന്നിവ അടങ്ങിയിരിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...