Onam Shopping: കേരളത്തിൽ സ്വർണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍....!!
ഓണക്കാലമായതോടെ വിപണി ഉണര്‍ന്നു...
ഓണക്കാലമായതോടെ വിപണി ഉണര്‍ന്നു...
കോവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളോടെയാണ് ഇത്തവണ ഓണം എന്നാല്‍, ഓണമെത്തിയതോടെ സംസ്ഥാനത്തെ കടകള്‍ക്ക് നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഓണം പ്രമാണിച്ച് കച്ചവട സ്ഥാപനങ്ങള്‍ക്കും കടകള്‍ക്കും രാത്രി 9 മണിവരെ തുറന്നു പ്രവര്‍ത്തിക്കും. ആഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ 2 വരെയാണ് നിയന്ത്രണത്തില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്. കണ്ടെയ്ന്‍മെന്റ് സോണിലെ കടകളും കച്ചവട സ്ഥാപനങ്ങളും നിലവിലെ മാര്‍ഗ നിര്‍ദ്ദേശപ്രകാരം തന്നെ പ്രവര്‍ത്തിക്കണമെന്നാണ് നിര്‍ദ്ദേശം.
എന്നാല്‍, ഓണക്കാലത്ത് സ്വർണ൦ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. സംസ്ഥാനത്ത് സ്വർണവില (Gold price) ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ്.
സ്വർണവിലയില്‍ ഇന്നും കുറവാണ് രേഖപ്പെടുത്തിയിരിയ്ക്കുന്നത്. പവന് 240 രൂപ കുറഞ്ഞ് 38,000 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 4750 രൂപയാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നത്തേത്.
Also read: Onam: ഓണ വിപണി ഉണര്‍ന്നു, കടകള്‍ക്ക് രാത്രി 9 മണിവരെ തുറന്നു പ്രവര്‍ത്തിക്കാം
ഓഗസ്റ്റ് 7, 8, 9 തീയതികളിലാണ് സംസ്ഥാനത്ത് സ്വര്‍ണ വില ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത്. ഈ ദിവസങ്ങളില്‍ പവന് വില 42,000 രൂപയിലെത്തിയിരുന്നു.