തിരുവനന്തപുരം: തിരുവനന്തപുരത്ത് ലോറിയും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം 11 പേർക്ക് പരിക്കേറ്റു. അപകടത്തിൽ 12 വയസുകാരനായ ആരോമലാണ് മരിച്ചത്. പാറശ്ശാല ഇഞ്ചിവിളയിൽ ഇന്ന് പുലർച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Road Accident: കാർ ബസുമായി കൂട്ടിയിടിച്ച് 4 മരണം; 7 പേർക്ക് ഗുരുതര പരിക്ക്


മീൻ കയറ്റി വന്ന ലോറിയും ടെമ്പോ ട്രാവലറുമാണ് കൂട്ടിയിടിച്ചത്. ടെമ്പോ ട്രാവലർ എറണാകുളം കോതമംഗലത്തു നിന്നും കന്യാകുമാരിയിലേക്ക് പോവുകയായിരുന്നു. കന്യാകുമാരിയിൽ നിന്നും തിരുവനന്തപുരത്തേക്ക് മീനുമായി വന്ന ലോറിയുമായാണ് കൂട്ടിയിടിച്ചത്. ഇറക്കത്തിലുള്ള വളവിൽ വച്ചാണ് അപകടം നടന്നത്. സംഭവ സമയത്ത് റോഡിൽ വെളിച്ച കുറവും ചാറ്റൽ മഴയും ഉണ്ടായിരുന്നു. അമിത വേഗതയിൽ വന്ന ലോറി ട്രാവലറിന്‍റെ  മധ്യഭാഗത്തായി ഇടിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.


Also Read: വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ വരുന്നു; നിർമ്മാണം ഈ വർഷം പൂർത്തിയാക്കും


ഇടിയുടെ ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ആദ്യം  രക്ഷപ്രവർത്തനം നടത്തിയത്.  ശേഷം പോലീസിനെ അറിയിക്കുകയായിരുന്നു.  വിവരമറിഞ്ഞ് പാറശ്ശാല പോലീസും ഫയർഫോഴ്സും സ്ഥലത്തത്തി വാഹനത്തിനുള്ളിൽ ഉണ്ടായിരുന്നവരെ പാറശ്ശാല താലൂക്ക് ആശുപത്രിയിലെത്തിച്ചു.  ശേഷം തുടർ ചികിത്സയ്ക്കായി ആറുപേരെ നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയിലും, തിരുവനന്തപുരം മെഡിക്കൽ കോളേജിലും, എസ്എടി ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. കോതമംഗലം സ്വദേശികളായ എൽദോസ്, ഷിബി, നോവ, ഹണി ബിനു , ബിനു, അഭിഷേക് ഏതോൻ എന്നിവരാണ് പരിക്കുകളോടെ ചികിത്സയിലുള്ളത്.


കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് മടങ്ങിയ കാർ നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിച്ചു; രണ്ട് മരണം, എട്ട് പേർക്ക് പരിക്ക്


നിയന്ത്രണം വിട്ട കാർ കലുങ്കിലിടിച്ച് അപകടം. അപകടത്തിൽ രണ്ട് പേർ മരിച്ചു. മട്ടന്നൂർ ഉരുവച്ചാൽ കുഴിക്കൽ മഞ്ചേരി പൊയിലിൽ അരവിന്ദാക്ഷൻ (60), ചെറുമകൻ ഷാരോൺ (10) എന്നിവരാണ് മരിച്ചത്. അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കൂത്തുപറമ്പ് - മട്ടന്നൂർ റോഡിൽ മെരുവമ്പായിയിൽ വെള്ളിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്.


കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് മട്ടന്നൂരിലേക്ക് വരികയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ അഭിഷേക് (25), ശിൽപ (30), ആരാധ്യ (11), സ്വയംപ്രഭ (55), ഷിനു (36), ധനുഷ (28), സിദ്ധാർഥ് (8), സാരംഗ് (8) എന്നിവർക്കാണ് പരിക്കേറ്റത്. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ശിൽപയെയും കൂട്ടി മടങ്ങിയവേയാണ് കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.