കൊച്ചി: സംസ്ഥാനത്ത് വീണ്ടും കാട്ടുപോത്തിന്റെ ആക്രമണം. കോതമംഗലം-പൂയംകുട്ടി വനത്തിൽ വച്ചാണ് അഞ്ചം​ഗ സംഘത്തെ കാട്ടുപോത്ത് ആക്രമിച്ചത്. ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഉറിയം പെട്ടി ആദിവാസി കോളനിയിലെ വേലപ്പ(55) നാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. കുഞ്ചിപ്പാറക്ക് സമീപം മഞ്ചപ്പാറ എന്ന സ്ഥലത്ത് വച്ചാണ് ആക്രമണം ഉണ്ടായത്. കോളനിയിലെ അഞ്ചംഗ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. മറ്റുളളവ‍ര്‍ ഓടിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം കണമലയില്‍ ജില്ലാ കളക്ടറുടെ ഉത്തരവ് നടപ്പാക്കി ജനവാസമേഖലയിലിറങ്ങിയ കാട്ടുപോത്തിനെ വെടിവെച്ചുകൊല്ലണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി ആവശ്യപ്പെട്ടു. ഉത്തരവ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വനംവകുപ്പിനും പോലീസിനും ആശയക്കുഴപ്പമുണ്ടായത് ശരിയല്ല. റവന്യൂ ഭൂമിയിലെ ദുരന്തനിവാരണത്തിന്റെ പരിപൂര്‍ണ്ണമായ അധികാരം കളക്ടര്‍ക്കാണ്. 


ഭാവിയില്‍ ഇത്തരം ദുരന്തങ്ങളുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികള്‍ നിര്‍ദ്ദേശിക്കാന്‍ സര്‍ക്കാര്‍ ഉന്നതതല സമിതി രൂപീകരിക്കണം. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കണമെന്ന നിലപാടാണ് ക്രൈസ്തവ സഭാ നേതൃത്വം എല്ലാകാലത്തും സ്വീകരിച്ചിട്ടുള്ളത്.വന്യജീവികളെ വെടിവക്കാൻ സിആർപിസി വകുപ്പ് പ്രകാരം ഉത്തരവ് ഇടാൻ കളക്ടർക്ക് അധികാരമില്ലെന്നാണ് വനം വകുപ്പിന്റെ നിലപാട്. അതേസമയം കാട്ട് പോത്തിനെ മയക്ക് വെടി വെക്കാൻ വനം വകുപ്പ് ഉത്തരവ് ഇറക്കി. 


Also Read: കാട്ടാക്കട കോളേജ് എസ്എഫ്ഐ ആൾമാറാട്ടം: കോൺഗ്രസ്-സിപിഎം കൂട്ടുകെട്ടെന്ന് കെ.സുരേന്ദ്രൻ


 


എരുമേലി കണമലയിൽ രണ്ട് പേരുടെ ജീവൻ നഷ്ടമായ സാഹചര്യത്തിൽ കാട്ട് പോത്തിനെ  വെടിവെച്ച് കൊല്ലാനാണ് ഇന്നലെ ജില്ലാ കളക്ടർ ഉത്തരവിട്ടത്. എന്നാൽ വന്യജീവികളെ വെടിവക്കാൻ സിആർപിസി വകുപ്പ് പ്രകാരം ഉത്തരവ് ഇടാൻ കളക്ടർക്ക് അധികാരമില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ സാധിക്കില്ലെന്നാണ് വനംവകുപ്പിന്റെ നിലപാട്. ജനവാസ മേഖലയിൽ ഇറങ്ങിയാൽ മയക്കുവെടി വച്ച് പിടികൂടാനാണ് വനം വകുപ്പിന്‍റെ നീക്കം.


ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കി. ജനവാസ മേഖലയിൽ ഇറങ്ങി ശല്യം തുടർന്നാൽ വെടിവെക്കാനാണ് ഉത്തരവ്. കോട്ടയം ഡിഫ്ഒക്കാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന്‍ നിർദേശം നൽകിയത്. വനം വകുപ്പ് നിലപാടിനെതിരെ വീണ്ടും പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. അതേസമയം ഇന്നലെ പ്രതിഷേധം നടത്തിയ നാട്ടുകാർക്കെതിരെ പോലീസ് കേസെടുത്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.