തിരുവനന്തപുരം: കളിയിക്കാവിളയില്‍ എഎസ്ഐ വില്‍സണെ വെടിവെച്ചു കൊന്ന കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവത്തിന്‍റെ ആസൂത്രണത്തില്‍ നേരിട്ട് പങ്കുള്ള കന്യാകുമാരി സ്വദേശി സയ്ദ് അലിയാണ് പിടിയിലായത്. തിരുവനന്തപുരത്തെ പാളയത്തില്‍ നിന്നുമാണ് ഇയാളെ അന്വേഷണ സംഘം അറസ്റ്റു ചെയ്തത്.


മുഖ്യപ്രതികള്‍ക്ക് കേരളത്തിലടക്കം എല്ലാ സഹായവും ചെയ്തത് ഇയാള്‍ ആണെന്ന് പോലീസ് അറിയിച്ചു. രഹസ്യ വിവരത്തെ തുടര്‍ന്ന്‍ തമിഴ്നാട്‌ ക്യൂ ബ്രാഞ്ചാണ് ഇയാളെ പിടികൂടിയത്.


ഇയാള്‍ കൊലപാതകത്തിന് മുന്‍പ് കളിയിക്കാവിള എത്തുകയും പ്രതികളുമായി കൂടിക്കാഴ്ച നടത്തിയതായും അന്വേഷണ സംഘം പറഞ്ഞു. കൂടാതെ കേസിലെ പ്രതികള്‍ക്ക് വാടക വീട് ശരിയാക്കി കൊടുത്തതും ഇയാളാണ്. 


മത്രമല്ല കൃത്യം നടത്തിയ ദിവസം പ്രതികള്‍ നെയ്യാറ്റിന്‍കരയിലെത്തിയത് സയ്ദ് അലിയെ കാണാനായിരിക്കാമെന്ന്‍ പൊലീസിന് സംശയമുണ്ട്‌. കൂടാതെ സെയ്ദ് അലിയുടെ കേരളത്തിലെ മറ്റു പ്രവര്‍ത്തനത്തെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.