കോഴിക്കോട്: കൊറോണ വൈറസ് ബാധിച്ച് കേരളത്തില്‍ ഇന്ന് ഒരാള്‍ കൂടി മരിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതോടെ സംസ്ഥാനത്ത് കൊറോണ  ബാധിച്ച് മരിച്ചവരുടെ എണ്ണം പത്തായി. കോഴിക്കോട് മാവൂര്‍ സ്വദേശിനി സുലേഖയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് 52കാരിയുടെ മരണം. 


ഈ മാസം 25നു ഗള്‍ഫില്‍ നിന്നുമെത്തിയ ഇവര്‍ ഹൃദ്രോഹിയായിരുന്നു. രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് അന്ന് തന്നെ സുലേഖയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവരുടെ ഭര്‍ത്താവിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹം നിരീക്ഷണത്തിലാണ്.