പെട്ടിമുടി: രാജമല പെട്ടിമുടി ഉരുള്‍പൊട്ടലില്‍ കാണാതായ രണ്ട് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. 


COMMERCIAL BREAK
SCROLL TO CONTINUE READING

സമീപത്തെ പുഴയില്‍ നിന്നുമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സിമന്‍റ്പാലം എന്ന സ്ഥലത്ത് JCB ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് രണ്ടുവയസുകാരി തനുഷ്കയുടെ മൃതദേഹം കണ്ടെത്തിയത്. നയ്മക്കാട് എസ്റ്റേറ്റില്‍ തൊഴിലാളികളുടെ ലയത്തിന് സമീപമാണ് ഉരുള്‍പൊട്ടിയത്. ഇതോടെ അപകടത്തില്‍ ആകെ മരിച്ചവരുടെ എണ്ണം 56 ആയി. 


പെട്ടിമുടി ഉരുള്‍പ്പൊട്ടല്‍‍; മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു, ആകെ മരണം 52


അപകടത്തില്‍പ്പെട്ട 14പേരെയാണ് ഇനി കണ്ടെത്താനുള്ളത്. 12 പേരാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. മൂന്ന് തലമുറകളായി മൂന്നാറില്‍ കഴിയുന്ന തൊഴിലാളികളും കുടുംബാംഗങ്ങളുമാണ് ദുരന്തത്തില്‍പ്പെട്ടത്.