കോഴിക്കോട്: സംസ്ഥാനത്ത് ആശങ്ക വർധിപ്പിച്ച് ബ്ലാക്ക് ഫം​ഗസ് ബാധ. ബ്ലാക്ക് ഫം​ഗസ് (Black Fungus) ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ (Medical College Hospital) ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു. പാലക്കാട് സ്വദേശി ഹംസയാണ് മരിച്ചത്. ഇതോടെ ബ്ലാക്ക് ഫം​ഗസ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം രണ്ടായി. കഴിഞ്ഞ ദിവസം പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി അനീഷ ബ്ലാക്ക് ഫം​ഗസ് ബാധിച്ച് മരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അനീഷ മരിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാനത്ത് നിലവിൽ 20 പേരാണ് ബ്ലാക്ക് ഫം​ഗസ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ 10 പേരാണ് ചികിത്സയിലുള്ളത്. ഇതിനിടെ, ബ്ലാക്ക് ഫം​ഗസിനുള്ള മരുന്ന് ക്ഷാമം രൂക്ഷമായത് രോ​ഗികളുടെ ആരോ​ഗ്യനിലയിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.


ALSO READ:Black Fungus: വെല്ലുവിളിയായി ബ്ലാക്ക് ഫംഗസ്, ആശങ്കയുടെ നിഴലില്‍ രാജ്യം


ബ്ലാക്ക് ഫം​ഗസ് (Black Fungus) സ്ഥിരീകരിച്ചതിനെ തുടർന്ന് നേരത്തെ അറുപത്തിരണ്ടുകാരന്റെ കണ്ണ് നീക്കം ചെയ്തിരുന്നു. രോ​ഗം ശരീരത്തിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ അടിയന്തര ശസ്ത്രക്രിയയിലൂടെ ഇദ്ദേഹത്തിന്റെ ഒരു കണ്ണ് നീക്കം ചെയ്യുകയായിരുന്നു. കൊവിഡ് ബാധിച്ചതിനെ തുടർന്ന് തിരൂർ സ്വദേശിയായ അറുപത്തിരണ്ടുകാരന് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ നൽകിയിരുന്നു. തുടർന്ന് ഇയാൾക്ക് ഫം​ഗസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു.


ഏപ്രിൽ 22നാണ് ഇദ്ദേഹത്തിന് കൊവിഡ് (Covid) പോസിറ്റീവായത്. 25ന് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെയ് മൂന്നിന് ഡിസ്ചാർജ് ചെയ്തു. രണ്ട് ദിവസത്തിന് ശേഷം കാഴ്ചയ്ക്ക് പ്രശ്നം നേരിട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ബ്ലാക്ക് ഫം​ഗസ് ബാധിച്ചതായി സ്ഥിരീകരിച്ചത്. പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് ഫം​ഗസ് ശരീരത്തിലേക്ക് കൂടുതൽ വ്യാപിക്കുമെന്ന് കണ്ടെത്തി ഇടത് കണ്ണ് നീക്കം ചെയ്യുകയായിരുന്നു.


ALSO READ: Covid19 India Live Update :2,57,299 പേര്‍ക്ക് മാത്രം കോവിഡ്, 3,57,630 പേര്‍ക്ക് രോഗമുക്തി


ക​ണ്ണി​നും മൂ​ക്കി​നും ചു​റ്റും വേ​ദ​ന​യും ചു​വ​പ്പും, പ​നി, ത​ല​വേ​ദ​ന, ചു​മ, ശ്വാ​സം​മു​ട്ട​ൽ, ര​ക്തം ഛർ​ദി​ക്ക​ൽ തു​ട​ങ്ങി​യ​വ​യെ​ല്ലാം ബ്ലാ​ക്ക് ഫം​ഗ​സി​ന്റെ ല​ക്ഷ​ണ​ങ്ങ​ളാ​ണ്. അ​നി​യ​ന്ത്രി​ത പ്ര​മേ​ഹം, കോ​വി​ഡ് ചി​കി​ത്സ​ക്കാ​യി ക​ഴി​ക്കു​ന്ന സ്റ്റി​റോ​യ്ഡു​ക​ൾ പ്ര​തി​രോ​ധ സം​വി​ധാ​ന​ത്തെ അ​മ​ർ​ച്ച ചെ​യ്യു​ന്നത്, ദീർഘകാലം ഐസിയുവിൽ ചികിത്സയിൽ കഴിയുന്നത് എന്നിവയെല്ലാം ഫം​ഗസ് ബാധയ്ക്ക് കാരണമാകുന്നതായി ഐസിഎംആർ വ്യക്തമാക്കി. 
സ്വ​യം ചി​കി​ത്സ​യും സ്റ്റി​റോ​യ്​​ഡിന്റെ അ​മി​ത ഉ​പ​യോ​ഗ​വും നി​യ​ന്ത്രി​ക്ക​ണം. പ്ര​മേ​ഹം നി​യ​ന്ത്രി​ക്കു​ക എ​ന്ന​താ​ണ് സു​പ്ര​ധാ​നം.​ മ​ഹാ​രാ​ഷ്​​ട്ര, ഡ​ൽ​ഹി, ഗു​ജ​റാ​ത്ത്​,ഒ​ഡി​ഷ, ക​ർ​ണാ​ട​ക, ഉത്തർപ്രദേശ് എന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലും ബ്ലാക്ക് ഫം​ഗസ് ബാധ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടു​ണ്ട്. വാ​യു​വി​ലു​ള്ള മ്യൂ​ക്കോ​മൈ​സെ​റ്റി​സ് എ​ന്ന ഫം​ഗ​സാ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​ക്കു​ന്ന​ത്. വാ​യു, മ​ണ്ണ്, ഭ​ക്ഷ​ണം എ​ന്നി​വ​യി​ലൊ​ക്കെ ഈ ​ഫം​ഗ​സ് ഉ​ണ്ടാ​കാം. മാസ്ക് ഫലപ്രദമായി ധരിക്കണം. പരിസര ശുചിത്വം അനിവാര്യമാണെന്നും വിദ​ഗ്ധാർ അഭിപ്രായപ്പെട്ടു. 


ALSO READ: റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ മരണങ്ങൾ വളരെക്കുറവ്; യഥാർത്ഥ മരണസംഖ്യ ഇരട്ടിയിലധികം: WHO


സംസ്ഥാനത്ത് കോവിഡ് രോഗികളില്‍ ബ്ലാക്ക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ചികിത്സയ്ക്കായി പ്രത്യേക മാര്‍ഗ നിര്‍ദേശം പുറത്തിറക്കിയിരുന്നു. സംസ്ഥാനത്ത് ബ്ലാക്ക് ഫം​ഗസ് ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അതീവ ജാ​ഗ്രത പുലർത്തണമെന്നും ആരോ​ഗ്യവകുപ്പ് വ്യക്തമാക്കി. കോവിഡ് രോഗികളിൽ ഫംഗസ് രോഗബാധ കണ്ടെത്താന്‍ പരിശോധന നടത്തണമെന്നാണ് പ്രത്യേക മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നത്. ഐസിയുവിലെ രോഗികളിലും ഐസിയുവിലെ അന്തരീക്ഷത്തിലുമാണ് ഫംഗല്‍ ബാധയ്ക്ക് സാധ്യത കൂടുതൽ.


ഫംഗല്‍ ബാധ ഉണ്ടാകാന്‍ ഉള്ള സാധ്യതയെക്കുറിച്ച് കൊവിഡ് രോ​ഗികളെ ഡിസ്ചാർജ് ചെയ്യുമ്പോൾ ബോധവത്ക്കരിക്കണമെന്നും ആരോ​ഗ്യവകുപ്പ് വ്യക്തമാക്കുന്നു. ഗുരുതര പ്രമേഹ രോഗികളിലാണ് കൂടുതലായി ഫംഗല്‍ ബാധ കണ്ടുവരുന്നത്. അവര്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കണം. ഫംഗല്‍ ബാധയുടെ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അത് ആരോഗ്യവകുപ്പിനെ അറിയിക്കണമെന്നുള്ള നിര്‍ദേശം രോഗികള്‍ക്ക് നല്‍കണം. മാസ്‌ക് ഉപയോഗം കൃത്യമായി പാലിക്കണമെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തില്‍ പറയുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.