പത്തനംതിട്ട: ശബരിമലയിലെ (Sabarimala) ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും ഓൺലൈൻ ദർശനം (online Darshanam) യോജിച്ചതല്ലെന്ന് തന്ത്രി കണ്ഠര് രാജീവര്.  ചീഫ് സെക്രട്ടറി അധ്യക്ഷനായ വിദഗ്ധ സമിതി നിർദ്ദേശങ്ങളോട് പ്രതികരിക്കുകയായിരുന്നു തന്ത്രി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ശബരിമലയിൽ തിരുപ്പതി മോഡൽ (Thiruppathi Model) ഓൺലൈൻ ദർശനമാകാമെന്നാണ് വിദഗ്ധ സമിതിയുടെ ശുപാർശ.   എന്നാൽ ശബരിമല ദർശനം ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും മാറ്റമുണ്ടാക്കാത്ത രീതിയിലുള്ളതാകണമെന്ന് പന്തളം കൊട്ടാരം (Panthalam Palace) വ്യക്തമാക്കി.  ശബരിമല തീർത്ഥാടനം എന്നത് ഒരു ദർശന പദ്ധതിയാണെന്നും ഇത് മാറ്റിമറിക്കാൻ  പന്തളം കൊട്ടാരവും ഭക്തരും തായറല്ലെന്ന് ശബരിമല നിർവാഹക സംഘം പ്രസിഡന്റ് പിജി ശശി കുമാർ വർമ്മ പറഞ്ഞു. 


Also read: പരോളിലിറങ്ങിയ പീഡനക്കേസ് പ്രതിയെ വെട്ടിക്കൊന്നു 


കൂടാതെ ശബരിമലയിലെ ആചാരങ്ങൾ ലംഘിക്കാനുള്ള ഒരു നീക്കവും അനുവദിക്കില്ലെന്ന് ഹിന്ദു ഐക്യവേദിയും അറിയിച്ചിട്ടുണ്ട്.  ഓൺലൈൻ ദർശനം വരുംവർഷങ്ങളിൽ തീർത്ഥാടകരെ ശബരിമലയിൽ (Sabarimala) നിന്നും മാറ്റിനിർത്താനുള്ള നീക്കമാണെന്നും ഇത് അംഗീകരിക്കില്ലയെന്നും സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് കെ ഹരിദാസ് പ്രതികരിച്ചു.    


മാത്രമല്ല ഈ ഓൺലൈൻ ദർശനത്തിന്റെ ആലോചന വരുമാനം മാത്രം ലക്ഷ്യമിട്ടുള്ളതാണെന്നാണ് അയ്യപ്പസേവാ സമാജം (Ayyappa Sewa Samajam) ആരോപിച്ചു.  കൊറോണക്കാലത്ത് (Covid19) ഉണ്ടായ വരുമാന കുറവ് നികത്താനാണ് ഈ ഓൺലൈൻ ദർശനമെന്ന (Online Darshana) ശുപാർശയെന്നും അയ്യപ്പ സേവാസമാജം ദേശീയ വൈസ് പ്രസിഡന്റ് സ്വാമി അയ്യപ്പദാസ് പറഞ്ഞു.  ശബരിമലയുടേയും തീർത്ഥാടകരുടേയും സുരക്ഷ ഉറപ്പാക്കിക്കൊണ്ട് അടുത്ത മണ്ഡലകാല തയ്യാറെടുപ്പുകൾ നടത്തേണ്ടതാണെന്ന് ഹിന്ദു സംഘടനാ നേതൃയോഗം ആവശ്യപ്പെട്ടു.   


(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)