Online Shopping|കൂടുതൽ ആനുകൂല്യങ്ങൾ,പത്തുലക്ഷത്തോളം ഉൽപന്നങ്ങൾ കേരളത്തിൽ നിന്നൊരു ഇ കോമേഴ്സ് പ്ലാറ്റ്ഫോം
ഏറ്റവും മികച്ച വിലയിൽ സാധനങ്ങൾ വാങ്ങാൻ ഇതിലൂടെ ഉപഭോക്താവിന് സാധിക്കും
ഓൺലൈൻ വിപണി നിത്യ ജീവിതത്തിന്റെ ഭാഗമായ സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് കൂടുതൽ ആനുകൂല്യങ്ങളുമായി എത്തുകയാണ് കേരളത്തിൽ നിന്നുളള ഒരു ഇ കോമേഴ്സ് പ്ലാറ്റ്ഫോമായ സി.എൻ.എസ്.ഓരോ ഉത്പന്നങ്ങളും വിലപേശിയും അല്ലാതെയും ഉപഭോക്താക്കൾക്ക് വാങ്ങാനുള്ള ഒരു അവസരം പ്ലാറ്റ് ഫോമിൽ ലഭ്യമാണ്.
ഏറ്റവും മികച്ച വിലയിൽ സാധനങ്ങൾ വാങ്ങാൻ ഇതിലൂടെ ഉപഭോക്താവിന് സാധിക്കും. കൂടുതൽ മെച്ചപ്പെട്ട വിപണി കണ്ടെത്താനാകും എന്നത് വിൽപ്പനക്കാരന് ഒരു അനുകൂല ഘടകമാണ്.കേരളത്തിലുടനീളമുള്ള റീട്ടെയിൽ ഷോപ്പുകളിൽ നിന്നും പത്തുലക്ഷത്തോളം ഉൽപന്നങ്ങൾ സി എൻ എസ്സിൽ വരും ദിവസങ്ങളിൽ ലഭ്യമാകുന്നതാണ്
സാധനങ്ങൾ വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും ഒരുപോലെ സഹായകരമായ രീതിയിലാണ് സി എൻ എസ് പ്ലാറ്റ്ഫോം ഒരുക്കിയിരിക്കുന്നത്. നിരവധി ഓഫറുകളാണ് ഉപഭോക്താക്കൾക്ക് വേണ്ടി ക്ലിയറൻസ് സെയിൽ ഒരുക്കി വെച്ചിരിക്കുന്നത്. ഓൺലൈനിൽ സാധനം ഓർഡർ ചെയ്ത ശേഷം കടകളിൽ നേരിട്ട് പോയി സാധനം കൈപ്പറ്റാനുള്ള സൗകര്യവും , കേരളത്തിലുടനീളം സൗജന്യ ഹോം ഡെലിവറിയും സി എൻ എസ് പ്ലാറ്റ്ഫോമിലൂടെ ലഭ്യമാണെന്നും ബഷീർ തുള്ളത്ത് പറഞ്ഞു
.പ്രാദേശിക കച്ചവടക്കാർക്കും സി എൻ എസ് പ്ലാറ്റ്ഫോമിന്റെ ഗുണം ലഭിക്കും. ഉപഭോക്താക്കൾക്ക് പ്രത്യേക ഓഫറുകൾ നൽകാനുള്ള അവസരവും പ്ലാറ്റ്ഫോമിൽ ഒരുക്കിയിട്ടുണ്ട് . ആൻഡ്രോയിഡ് ,ഐഒഎസ് വേർഷനുകളിൽ സിഎൻഎസ്‌സ് ആപ്ലികേഷൻ ലഭ്യമാണ്.
ഔട്ട് ഹാൻസ് ബി പി എം എന്ന കോഴിക്കോട് ആസ്ഥാനമായ കമ്പനിയാണ് ഈ വ്യത്യസ്ത ആശയം മലയാളികൾക്കായി പരിചയപ്പെടുത്തുന്നത്.സംസ്ഥാനത്തുടനീളമുള്ള ചെറുകിട വ്യാപാരികളെ സി എൻ എസ് പ്ലാറ്റ്ഫോമിൽ ഉൾപ്പെടുത്താനാകും. അതുകൊണ്ടുതന്നെ പ്രാദേശിക വിപണിക്കും സി എൻഎസ് സഹായകരമാകുമെന്ന് ബിസിനസ് ഡെവലപ്മെൻ്റ് ഹെഡ് ദൃശ്യ ദേവദാസൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...