കൊച്ചി: കേരള വിനോദസഞ്ചാര മേഖലയ്ക്ക് പൊൻതൂവലായി വിയറ്റ്ജെറ്റ്. ഇനി കൊച്ചിയിൽ നിന്നും വിയറ്റ്നാമിലേക്ക് ഒറ്റ ഫ്ലൈറ്റ് മതി. വിയറ്റ്ജെറ്റ് വിമാനക്കമ്പനിയാണ് ഈ പുത്തൻ സർവീസ് ആരംഭിക്കുന്നത്.  ഇന്ത്യയുടെയും വിയറ്റ്നാമി വിനോദസഞ്ചാര മേഖലയ്ക്ക് ഇത് ഒരേപോലെ മുന്നേറ്റം നൽകും എന്നാണ് സൂചന.ഇന്ത്യൻ സമയം രാത്രി 11.50ന് കൊച്ചിയിൽ നിന്ന് പുറപ്പെടുന്ന വിയറ്റ്ജെറ്റ് വിമാനം വിയറ്റ്നാമിലെ പ്രാദേശിക സമയം രാവിലെ  6.40നാണ് എത്തിച്ചേരുക. ഓഗസ്റ്റ് 12 മുതൽ കൊച്ചിയെയും വിയറ്റ്നാമിലെ ഹോച്ചുമിൻ സിറ്റിയേയും ബന്ധിപ്പിച്ചാണ് പുതിയ വിമാന സർവീസ് ആരംഭിക്കുന്നത്.ഹോച്ചുമിൻ സിറ്റിയിൽ നിന്ന് കൊച്ചിയേലേക്കുള്ള വിയറ്റ്ജെറ്റ് വിമാനം വിയറ്റ്നാമിലെ പ്രാദേശിക സമയം രാത്രി 7.20 നാണ് യാത്ര ആരംഭിക്കുക.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യൻ സമയം രാത്രി 10.50 ന് വിമാനം കൊച്ചിയിൽ എത്തിച്ചേരുമെന്നും അധികൃതർ വ്യക്തമാക്കി. ഇത് സർവീസ് ആരംഭിക്കുന്നതോടെ കേരളത്തിൽ നിന്നടക്കം ഇന്ത്യാക്കാർക്ക് നേരിട്ട് വിയറ്റ്നാമിലേക്കും പറക്കാം. വിയറ്റ്നാമിൽ നിന്നെത്തുന്ന വിനോദസഞ്ചാരികൾ കേരളത്തിലേക്ക് ഇതിലൂടെ എളുപ്പത്തിൽ എത്താനും സാധിക്കും.  കൊച്ചി - ഹോച്ചുമിൻ സിറ്റി വിമാന സർവീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കൊച്ചിയിൽ നടന്ന ചടങ്ങിൽ വചാണ് ഇന്ത്യയിലെ വിയറ്റ്നാം അമ്പാസിഡർ വിമാന സർവീസിന്‍റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.