കേരളത്തെ ഗുജറാത്താക്കാനുള്ള മോഡിയുടെ തന്ത്രം നടപ്പിലാക്കി കൊണ്ടിരിക്കുന്ന ആർ.എസ്.എസ്. കിങ്കരനാണ് ഉമ്മൻ ചാണ്ടിയെന്ന്‌ പ്രതിപക്ഷ നേതാവ് വി .എസ് അച്യുതാന്ദൻ. ഉമ്മൻ ചാണ്ടിയുടെ ഈ ഗുജറാത്ത് മോഡൽ നടപ്പിലാക്കിയാൽ കേരളത്തിലെ സാമൂഹ്യ അന്തരീക്ഷം രക്തപങ്കിലമാകും.തൻറെ ഫേസ്ബുക്ക് പോസ്റ്റിലാണ് അച്യുതാന്ദൻ ഉമ്മൻ ചാണ്ടിയെ ആർ എസ് എസ് കിങ്കിരനെന്ന് വിശേഷിപ്പിച്ചിരിക്കുന്നത്


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ വിവാദ പ്രസ്താവനയെയും അച്യുതാനന്ദൻ കണക്കിന് വിമർശിക്കുന്നുണ്ട് "നരേന്ദ്രമോഡി ഇപ്പോൾ കേരളത്തെ സൊമാലിയയോട് ഉപമിച്ചിരിക്കുകയാണ്. ശിശു മരണനിരക്ക് കേരളത്തെക്കാൾ മെച്ചമാണ് സൊമാലിയയുടെത് എന്നാണ് അദ്ദേഹത്തിന്റെ കണ്ടുപിടിത്തം. ഇത് തീർത്തും വസ്തുതാ വിരുദ്ധമാണ്. ലോകമെമ്പാടും പുകഴ്ത്തപ്പെടുന്ന ഒരു വികസന മാതൃകയാണ് കേരളത്തിന്റേത്. ഇങ്ങനെ ഒരു മാതൃക ഇവിടെ സൃഷ്ടിച്ചെടുക്കാൻ അടിത്തറ ഒരുക്കിയത് ഇടതുപക്ഷ സർക്കാരുകളാണ്. കൊണ്ട് ഞാൻ നരേന്ദ്ര മോഡിയോട് പറയുന്നു കേരളവും സോമാലിയയും തമ്മിൽ യാതൊരു സാമ്യവുമില്ല. എന്തിന് നിങ്ങളുടെ ഗുജറാത്തിനെക്കാൾ ജീവിതനിലവാര മേഖലകളിൽ എത്രയോ മുകളിലാണ് കേരളം.അദ്ദേഹം എഴുതുന്നു 


കേരളം സൊമാലിയ അല്ലെങ്കിലും നിങ്ങൾക്കും കൂട്ടാളികൾക്കും സൊമാലിയൻ കടൽകൊള്ളക്കാരുടെ ഒരു ഛായ ഇല്ലേ? അല്ല നിങ്ങൾ അവരെയും നാണിപ്പിക്കുന്നുണ്ടാവാം എന്ന് പറഞ്ഞ് കൊണ്ടാണ് പോസ്റ്റ്‌ അവസാനിക്കുന്നത് .ഫേസ് ബുക്ക്‌ പോസ്റ്റിന്റെ പൂർണ രൂപം കാണാം