തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിദഗ്ധചികിത്സക്കായി ഇന്ന് ബെംഗളൂരുവിലേക്ക് കൊണ്ടുപോകും. തുടർ ചികിത്സക്കായി ബെംഗളൂരു എച്ച്സിജി ക്യാൻസർ സെന്ററിലേക്കാണ് മാറ്റുക. നെയ്യാറ്റിൻകര നിംസ് ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന ഉമ്മൻചാണ്ടിയുടെ ന്യുമോണിയ ഭേദമായ സാഹചര്യത്തിലാണ് ബെം​ഗളൂരുവിലേക്ക് മാറ്റുന്നത്. എഐസിസിയാണ് അദ്ദേഹത്തെ ബെം​ഗളൂരുവിലേക്ക മാറ്റുന്നത്. ചാ‍ർട്ടേഡ് ഫ്ലൈറ്റിൽ അദ്ദേഹത്തെ ബെം​ഗളൂരുവിലേക്ക് മാറ്റും.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം, ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യ നിലയെ കുറിച്ച് വ്യാജ വാർത്തകൾ പ്രചരിക്കുന്നതിനെതിരെ മകൻ ചാണ്ടി ഉമ്മൻ രംഗത്തെത്തി. അദ്ദേഹത്തിന്റ ആരോഗ്യ നിലയെ പറ്റി മകനെന്ന നിലയ്ക്ക് തനിക്ക് കൺസേൺ ഉണ്ടെന്നും, ഈ വിഷയത്തിൽ ദു:ഖപൂർണമായ ക്യാമ്പെയിൻ നടന്നുവെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. പുതുപള്ളിയിൽ നിന്നടക്കം നൂറുകണക്കിന് ആളുകൾ ഉമ്മൻ ചാണ്ടിയെ കാണാൻ വന്നു. ഇതേ തുട‍ർന്നാണ് അദ്ദേഹം ന്യുമോണിയ ബാധിതനായതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.


ALSO READ: Oommen Chandy Health Update: ഉമ്മൻ ചാണ്ടിയുടെ ചികിത്സയ്ക്ക് മെഡിക്കൽ ബോർഡ്; വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് മാറ്റും


കടുത്ത പനിയും ശ്വാസകോശത്തിലെ അണുബാധയെയും തുടര്‍ന്ന് തിങ്കളാഴ്ച വൈകിട്ടാണ് ഉമ്മന്‍ചാണ്ടിയെ നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഇന്നലെ ആശുപത്രി അധികൃതർ വ്യക്തമാക്കിയത്. മരുന്നുകള്‍ നല്‍കിത്തുടങ്ങിയെന്നും അണുബാധ കുറയുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. അദ്ദേഹം മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.