Oommen Chandy : ഉമ്മൻ ചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ആരോഗ്യ മന്ത്രി നാളെ സന്ദർശിക്കും
Oommen Chandy Health Update : പന കടത്തതോടെയാണ് ഉമ്മൻ ചാണ്ടിയെ തിരുവനന്തപുരം നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യ നില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത പനി ബാധയെ തുടർന്നാണ് ഉമ്മൻ ചാണ്ടിയെ നെയ്യാറ്റികരയിലുള്ള നിംസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തുടർന്ന് മുൻ മുഖ്യമന്ത്രിക്ക് ന്യുമോണിയ സ്ഥിരീകരിക്കുകയായിരുന്നുയെന്ന് മകൻ ചാണ്ടി ഉമ്മൻ ഫേസ്ബുക്കുലൂടെ അറിയിച്ചു. ഉമ്മൻ ചാണ്ടിക്ക് ചികിത്സ നിഷേധിച്ചു എന്ന വിവാദങ്ങൾക്കിടെയിലാണ് മുൻ മുഖ്യമന്ത്രിയെ ആരോഗ്യം മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.
ഉമ്മൻ ചാണ്ടിയുടെ ആരോഗ്യ വിവരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ വിളിച്ച് അന്വേഷിച്ചതായി മകൻ ചാണ്ടി ഉമ്മൻ അറിയിച്ചു. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം നാളെ ആരോഗ്യ മന്ത്രി വീണ ജോർജ് ഉമ്മൻ ചാണ്ടിയെ നിംസ് ആശുപത്രിയിൽ സന്ദർശിക്കും. "അപ്പയുടെ സുഖവിവരം അന്വേഷിച്ചു വിളിക്കുകയും നാളെ ആരോഗ്യമന്ത്രിയെ ഹോസ്പിറ്റലിൽ അയക്കുകയും ചെയുന്ന പ്രിയങ്കരനായ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അവര്കൾക് നന്ദി" ചാണ്ടി ഉമ്മൻ ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം നേരത്തെ ഉമ്മൻ ചാണ്ടിക്ക് കുടുംബം ചികിത്സ നിഷേധിക്കുന്നു എന്ന് ആരോപിച്ചുകൊണ്ട് സഹോദരൻ അലക്സ് വി ചാണ്ടി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം സംഭവത്തിൽ അലക്സ് വി ചാണ്ടി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഉമ്മൻ ചാണ്ടിയുടെ ഭാര്യയുടെ മകളും ചാണ്ടി ഉമ്മനുമാണ് മുൻ മുഖ്യമന്ത്രിക്ക് ചികിത്സ നിഷേധിക്കുന്നതെന്ന് അലക്സ് വി ചാണ്ടിയുടെ പരാതിയിൽ പറയുന്നു.
ആധുനിക ചികിത്സയ്ക്ക് പകരം ആയുർവേദ ചികിത്സയാണ് ഇപ്പോൾ അദ്ദേഹത്തിന് നൽകുന്നത്. ജർമ്മനിയിൽ വിദഗ്ധ ചികിത്സയ്ക്ക് പോയിട്ടും ശരിയായ രീതിയിൽ ചികിത്സ നടത്താൻ ഇവർ സമ്മതിച്ചില്ല. ചികിത്സ നിഷേധിക്കുന്നതിന് പിന്നിൽ പ്രാർത്ഥനാ സംഘങ്ങളുടെ ഇടപെടൽ ഉണ്ടെന്ന് സംശയിക്കുന്നതായും സഹോദരൻ ആരോപിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...