തിരുവനന്തപുരം: സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ കേരള വ്യാപകമായി നടന്ന ഓപ്പറേഷന്‍ ഫോസ്‌കോസ് (FOSCOS) ലൈസന്‍സ് ഡ്രൈവിന്റെ ഭാഗമായി മൂന്ന് ദിവസം കൊണ്ട് 10,545പരിശോധനകള്‍ നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കൃത്യമായ ലൈസന്‍സ് സംവിധാനം ഇല്ലാതെ പ്രവർത്തിച്ച 2305 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപടി കൈകൊണ്ടു. 1357 പരിശോധനകള്‍ ആണ് ഇന്ന് നാല് ജില്ലകളിലായി നടത്തിയത്. കൊല്ലം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ ജില്ലകളിലായി 28 സ്‌കോഡുകള്‍ പ്രവര്‍ത്തിച്ചു. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച 217 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.


COMMERCIAL BREAK
SCROLL TO CONTINUE READING

രജിസ്‌ട്രേഷനോടെ പ്രവർത്തിച്ച പ്രവര്‍ത്തിച്ച 187 സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നേടുന്നതിന് വേണ്ടി നോട്ടീസ് നല്‍കി. 389 സ്ഥാപനങ്ങളെ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച കാരണത്താല്‍ പ്രവര്‍ത്തനം നിര്‍ത്തിച്ചതായും മന്ത്രി പറഞ്ഞു.ലൈസന്‍സ് കൂടതെ പ്രവര്‍ത്തിച്ച സ്ഥാപനങ്ങളെ നിയമപരമായി ലൈസന്‍സിന് അപേക്ഷ സമര്‍പ്പിക്കുന്നതിനനുസരിച്ച് തുറന്നു കൊടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ലൈസന്‍സ് രജിസ്‌ട്രേഷന്‍ പരിശോധന തുടരുന്നതിനാല്‍ ലൈസന്‍സ് നേടിയിട്ടില്ലാത്ത എല്ലാ സ്ഥാപനങ്ങളും അടിയന്തരമായി ലൈസന്‍സ് കരസ്ഥമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ആരോഗ്യ മന്ത്രി അഭ്യര്‍ത്ഥിച്ചു.


ALSO READ: കേരളത്തിലെ സ്‌ട്രോക്ക് ചികിത്സാ സംവിധാനം ശക്തിപ്പെടുത്തും: ആരോ​ഗ്യമന്ത്രി വീണാ ജോര്‍ജ്


 ലൈസന്‍സ് എടുത്തു മാത്രമേ ഭക്ഷണങ്ങൾ വില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങൾ പ്രവര്‍ത്തിക്കാന്‍ പാടു. ചെറുകിട കച്ചവടക്കാര്‍ക്ക് മാത്രം രജിസ്‌ട്രേഷന്‍ എടുത്ത് പ്രവര്‍ത്തിക്കുന്നതിന് നിയമപരമായി അനുമതിയുള്ളു. എന്നാല്‍ രജിസ്‌ട്രേഷന്‍ പോലുമില്ലാത്ത നിരവധി സ്ഥാപനങ്ങളുണ്ട് എന്നത് ആശങ്ക ഉണ്ടാക്കുന്ന കാര്യമാണ്. ഭക്ഷണം വില്‍ക്കുന്ന എല്ലാ സ്ഥാപനങ്ങളെയും ലൈസന്‍സിലേക്ക് കൊണ്ടുവരേണ്ടത് അത്യാവശ്യമായതിനാല്‍ ഇതിനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണ്.ഭക്ഷ്യസുരക്ഷ ലൈസന്‍സിന് അപേക്ഷിക്കുന്ന രീതി വളരെ ലളിതമാണ്. ഇതിനു വേണ്ടി കമ്പ്യൂട്ടറിലൂടെയോ, മൊബൈല്‍ ഫോണിലൂടെയോ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. സമയബന്ധിതമായി ഇത്തരം അപേക്ഷകള്‍ എല്ലാം തന്നെ ലൈസന്‍സ് അനുവദിക്കുകയും ചെയ്യുന്നുണ്ട്. ഭക്ഷ്യസുരക്ഷ ലൈസന്‍സിന് അപേക്ഷിക്കുന്ന അപേക്ഷകര്‍ foscos.fssai.gov.in വെബ് സൈറ്റിലൂടെ മാത്രമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത് എന്ന കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.