കൊച്ചി: Operation Kaveri: ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനില്‍ നിന്നും ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി പുറപ്പെട്ട വിമാനം കൊച്ചിയിലെത്തി.  വിമാനത്തിൽ 180 ഓളം പേർ ഉണ്ടെന്നാണ് റിപ്പോർട്ട്.  ജിദ്ദയിൽ നിന്നും നേരിട്ടുള്ള സ്പൈസ് ജെറ്റ് വിമാനത്തിലാണ് ഇവരെ നാട്ടിലെത്തിച്ചത്.  ജിദ്ദയിൽ നിന്നും ഇന്ത്യയിലെത്തുന്ന ഒൻപതാമത്തെ വിമാനമാണിത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Operation Kaveri: ഓപ്പറേഷൻ കാവേരി; സുഡാനിൽ കുടുങ്ങിയ 278 ഇന്ത്യക്കാരെ ജിദ്ദയിലെത്തിച്ചു


വിമാനത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കായി ഹെൽപ് ഡെസ്ക് ഒരുക്കിയിട്ടുണ്ട്. വിമാനം ജിദ്ദയിൽ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ടതായി വിദേശകാര്യം വക്താവ് അരിന്ദം ബാഗ്ചിട്വീറ്റ് ചെതിട്ടുണ്ടായിരുന്നു.  ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി പൗരന്മാരെ ഒഴിപ്പിക്കുന്ന സാഹചര്യത്തിൽ സുഡാനിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുകയാണെന്ന് റിപ്പോർട്ടുണ്ട്.  ഇന്നലെ 22 ഓളം പേർ നാട്ടിൽ എത്തിയിരുന്നു. ഓപ്പേറഷൻ കാവേരിയിലൂടെ 3000 പേരെ രക്ഷിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിട്ടിരിക്കുന്നത്. 


Also Read: Guru Gochar 2023: 12 വർഷത്തിന് ശേഷം വിപരീത രാജയോഗം; ഈ 5 രാശിക്കാർക്ക് അടിപൊളി സമയം!


വെള്ളിയാഴ്ച വരെ 2,400 ഇന്ത്യക്കാരെ സുഡാനിൽ നിന്നും രക്ഷപ്പെടുത്തിയതായി കേന്ദ്രം അറിയിച്ചു. ഇന്ത്യൻ നാവിക സേനയുടെ ഐഎൻഎസ് തേജ നേരത്തെ 288 പേരെയും ഐഎൻഎസ് സുമേദ 300 പേരെയും സുഡാനിൽ നിന്നും രക്ഷപ്പെടുത്തിയിരുന്നു.  സുഡാനിൽ നിന്നും ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ വിദേശകാര്യ മന്ത്രാലയം നടപ്പിലാക്കുന്ന ദൗത്യമാണ് ഓപ്പറേഷൻ കാവേരി. കേന്ദ്ര വിദേശകാര്യ മന്ത്രി വി. മുരളീധരൻ സൗദി നഗരമായ ജിദ്ദയിൽ നേരിട്ടെത്തിയാണ് ദൗത്യത്തിന് നേതൃത്വം നൽകുന്നത് എന്നത് ശ്രദ്ധേയമാണ്. കപ്പൽ, വിമാനം എന്നവിലയിലൂടെയാണ് ഇന്ത്യക്കാരെ സുഡാനിൽ നിന്നും ജിദ്ദയിൽ എത്തിക്കുന്നത്.  തുടർന്ന് ജിദ്ദയിൽ നിന്ന് വ്യോമമാർഗം ഇവരെ നാട്ടിലെത്തിക്കുകയായിരുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.