തിരുവനന്തപുരം: കൂളിങ്ങ് ഫിലിം ഒട്ടിച്ച് കറങ്ങുന്ന വാഹനങ്ങളെ പൂട്ടാൻ ഉറച്ച് മോട്ടോർ വാഹന വകുപ്പ്. കോവിഡ് കാലത്ത് താത്കാലികമായി കുറച്ചിരുന്ന പരിശോധനകൾ ഇന്നുമുതൽ‌ ശക്തമാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.ഓപ്പറേഷന്‍ സ്‌ക്രീന്‍ എന്ന പേരിട്ടിരിക്കുന്ന പരിശോധന ഇന്ന് സംസ്ഥാന വ്യാപകമായി നടത്തും.


COMMERCIAL BREAK
SCROLL TO CONTINUE READING

 


ALSO READആന പാപ്പാനെ തുമ്പിക്കൈക്ക് അടിച്ചു കൊന്നു


 


മോട്ടോര്‍ വാഹന നിയമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തില്‍ കൂളിങ്ങ് ഫിലിം ഒട്ടിച്ച് കറങ്ങുന്ന വാഹനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാന്‍ സുപ്രിം കോടതിയും ഹൈക്കോടതിയും കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇൗ പശ്ചാത്തലത്തിലാണ്  നടപടി. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലാകണം പരിശോധനയെന്നും നിര്‍ദേശമുണ്ട്.


 


ALSO READWhatsApp പഠിച്ച പതിനെട്ടും നോക്കുന്നു; എന്നാൽ ഉപഭോക്താക്കളുടെ പാലയനം കുറയുന്നില്ല


 


നിയമലംഘനങ്ങളില്‍ പെടുന്ന വാഹനങ്ങൾ അവ  സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ ഏത് വിഭാഗത്തിലുള്ളതായാലും നടപടി ഉറപ്പാണ്. വാഹനം നിര്‍ത്താതെ പുതിയ സംവിധാനമായ ഇലക്‌ട്രോണിക് ചെലാന്‍ (E -challan) സംവിധാനത്തിലൂടെ പരമാവധി വാഹനങ്ങള്‍ക്കെതിരെ കേസെടുക്കാന്‍ കഴിയും. മുന്‍പ് കേസെടുത്തിട്ടും വീണ്ടും ഇത്തരം നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നവരെ ഇ-ചെലാന്‍ സംവിധാനത്തിലൂടെ എളുപ്പം മനസ്സിലാക്കുവാനും സാധിക്കും. ഗ്ലാസില്‍ നിന്നും ഫിലിം, കര്‍ട്ടന്‍ എന്നിവ നീക്കാന്‍ വിസമ്മതിക്കുന്നവരുടെ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ ഉള്ള നടപടികള്‍ സ്വീകരിക്കുകയും, കൂടാതെ അത്തരം വാഹനങ്ങളെ ബ്ലാക്ക് ലിസ്റ്റ് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.


 


അതേസമയം സർക്കാർ വാഹനങ്ങളിലും കൂളിങ്ങ് ഫിലിം ഉളളവ കുറവല്ല കുറഞ്ഞത് 500 വാഹനങ്ങളെങ്കിലും ഫിലിം ഒട്ടിച്ചതാണ്. മന്ത്രിമാരുടെ അടക്കം വണ്ടികൾ ഇൗ ലിസ്റ്റുകളിൽപ്പെടുന്നുണ്ടെന്നാണ് ഏറ്റവും വലിയ വസ്തുത. കൂടാതെ കോർപ്പറേഷൻ മേയർമാർ,ചെയർമാൻമാർ,ബോർഡ് മെമ്പർമാർ അങ്ങിനെ


ലിസ്റ്റ് നീളുന്നു. പുതിയ നടപടി എങ്ങിനെയാവുമെന്ന് നോക്കി കാണണം.