V.D Satheesan: കൈതോലപ്പായ വെളിപ്പെടുത്തല്‍; കേസ് എടുക്കാത്തത് എന്തുകൊണ്ടെന്ന് വി.ഡി സതീശന്
V.D Satheesan against Pinarayi Vijayan: പോലീസിന്റെ കൈയ്യും കാലും കെട്ടിയിട്ടിരിക്കുകയാണെന്ന് വി.ഡി സതീശൻ ആരോപിച്ചു.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്തിധരൻ പുറത്തുവിട്ട കൈതോലപ്പായ ആരോപണത്തിൽ കേസ് എടുക്കാത്തത് എന്തുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കെ സുധാകരനെതിരായ പോക്സോ ആരോപണത്തിൽ എം.വി ഗോവിന്ദനെതിരെ പരാതി നൽകിയിട്ടും ഇതുവരെ നടപടി എടുത്തിട്ടില്ല. മുഖ്യമന്ത്രിയുടേത് ഇരട്ട നീതിയാണെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി.
കേരളത്തിൽ ഇതുവരെ കാണാത്ത തരത്തിൽ പോലീസിന്റെ കൈയ്യും കാലും കെട്ടിയിട്ടിരിക്കുകയാണ്. പോലീസിന് ഒന്നും ചെയ്യാൻ പറ്റുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരുന്ന് ഒരു സംഘം അവർക്കെതിരായി വരുന്ന കേസുകളെല്ലാം ഒഴിവാക്കുന്നു. പ്രതിപക്ഷ നേതാക്കൾക്കെതിരായി വ്യാജ കേസുകൾ കെട്ടിച്ചമയ്ക്കുന്നു. ഇതാണ് കേരളത്തിലെ സ്ഥിതി. ഇത് ഇരട്ട നീതിയാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
ALSO READ: കേരളത്തിന്റെ വ്യാവസായിക പിന്നാക്കാവസ്ഥ; ഇരുമുന്നണികളും കാരണക്കാരെന്ന് പ്രകാശ് ജാവദേക്കർ
മണിപ്പൂരിൽ നിഷ്പക്ഷ നീതി നടപ്പാക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണം: പി.ജെ ജോസഫ്
കോട്ടയം: മണിപ്പൂരിൽ നിഷ്പക്ഷ നീതി നടപ്പാക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് പി.ജെ ജോസഫ് ആവശ്യപ്പെട്ടു. വർഗ്ഗീയ കലാപം അവസാനിപ്പിക്കണം. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നും ജനാധിപത്യം നിലനിർത്താൻ എല്ലാ സാമുദായിക നേതാക്കളും രാഷ്ട്രീയ നേതാക്കളും കൈകോർത്ത് നീങ്ങണമെന്നും പി.ജെ ജോസഫ് ആവശ്യപ്പെട്ടു.
മണിപ്പൂരിൽ നടക്കുന്ന നര വേട്ടയും, ന്യൂനപക്ഷ പീഡനവും, ആരാധന നിഷേധവും അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് കേരള കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം പ്രസ് ക്ലബ്ബിൽ നടന്ന ഐക്യദാർഢ്യ സദസ്സ് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കവെയാണ് പി.ജെ ജോസഫ് ഇക്കാര്യം വ്യക്തമാക്കിയത്. കേരള കോൺഗ്രസ് കോട്ടയം ജില്ല പ്രസിഡണ്ട് സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു. വിവിധ മത നേതാക്കളായ പാലാ രൂപതാ പ്രോട്ടോ സിഞ്ചുലൂസ് മോൺ. ഡോ.ജോസഫ് തടത്തിൽ, തിരുനക്കര പുത്തൻപള്ളി ഇമാം കെ എം താഹ മൗലവി, സൂര്യകാലടിമന സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട് എന്നിവർ പങ്കെടുത്തു.
കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി തോമസ്, സെക്രട്ടറി ജനറൽ ജോയ് എബ്രാഹം, ഡെപ്യൂട്ടി ചെയർമാൻമാരായ കെ ഫ്രാൻസിസ് ജോർജ്, തോമസ് ഉണ്ണിയാടൻ, വൈസ് ചെയർമാൻ പ്രഫ: ഗ്രേസമ്മാ മാത്യു, അഡ്വയിസർ തോമസ് കണ്ണന്തറ, ഉന്നതാധികാര സമിതി അംഗങ്ങളായ ജയിസൺ ജോസഫ്, വി.ജെ.ലാലി, പ്രിൻസ് ലൂക്കോസ് തുടങ്ങിയവർ പ്രസംഗിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...