കൊച്ചി: പ്രതിപക്ഷ നേതാവ് വിഡി സതീശൻ പങ്കെടുത്ത പരിപാടിയുടെ ചിത്രം പുറത്തു വിട്ട് ആർഎസ്എസ്.2013-ലെ ചിത്രമാണ് ആർഎസ്എസ് പുറത്ത് വിട്ടത്. മന്ത്രി സജി ചെറിയാൻറെ രാജിയുമായി ബന്ധപ്പെടുത്തി വിഡി സതീശൻ നടത്തിയ  പരാമർശങ്ങൾ ഇതിനോടകം വലിയ ചർച്ചയായിരുന്നു. ആർ എസ് എസ് അനുബന്ധ സ്ഥാപനമായ തൃശ്ശൂർ ഭാരതീയ വിചാര കേന്ദ്രത്തിൻറെ പരിപാടിയിൽ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിന് പിന്നാലെ 2006-ൽ ഗുരുജി ന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പറവൂർ മനക്കപ്പടി സ്കൂളിൽ വച്ച്  മതഭീകരവാദത്തെ കുറിച്ചു  നടന്ന സെമിനാറും വിഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ചിത്രവും പിന്നീട് പുറത്ത് വന്നു. ആർഎസ്എസ് പരിപാടികൾ ഉദ്ഘാടനം ചെയ്ത വിഡി സതീശന് ഗോൾവർക്കറിനെ വിമർശിക്കാൻ എന്ത് അവകാശം എന്നായിരുന്നു ആർഎസ്എസ് ചൂണ്ടിക്കാണിച്ചത്.


ALSO READ: ഗോള്‍വാള്‍ക്കര്‍ക്കെതിരായ പരാമര്‍ശം ; ആര്‍എസ്എസ് നോട്ടീസ് അവജ്ഞയോടെ തള്ളുന്നുവെന്ന് വി.ഡി സതീശന്‍


സജി ചെറിയാൻറെ ഭരണഘടനയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മന്ത്രിക്ക് രാജിവെച്ച് ആർഎസ്എസിൽ ചേരാം അങ്ങനെ കേന്ദ്രമന്ത്രിയാകാം എന്നും വിഡി സതീശൻ വിമർശനം ഉന്നയിച്ചിരുന്നു. ഇതിനെതിരെ വ്യാപകമായ വിമർശനമാണ് ആർഎസ്എസ് കോണുകളിൽ നിന്നും ഉയർന്ന് വന്നത്.


അതേസമയം ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിക്കാനില്ലെന്നാണ് വിഡി സതീശൻ വ്യക്തമാക്കിയത്. ഇതോടെ വലിയ വിവാദത്തിനാണ് തുടക്കമായിരിക്കുന്നത്.


ഇഞ്ചിഞ്ചായി കൊല്ലുകയായിരുന്നു അവരുടെ ലക്ഷ്യം, ആശുപത്രി വിട്ടാലും അവർ തന്നെ കൊല്ലും 


തന്നെ ഇഞ്ചിഞ്ചായി കൊല്ലുകയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്ന് ആൾക്കൂട്ട മർദ്ദനത്തിനിരയായ വിശാഖ് സീ മലയാളം ന്യൂസിനോട് പറഞ്ഞു. മെഡിക്കൽ കോളേജിലെ ചികിത്സക്ക് ശേഷം പുറത്തിറങ്ങിയാലും തനിക്ക് സുരക്ഷ വേണമെന്നും വിശാഖ് പറഞ്ഞു. ബിസിനസ് സബന്ധമായ പ്രശ്നമാണ് അക്രമത്തിന് കാരണമെന്നാണ് വിശാഖ് പറയുന്നത്. തനിക്ക് മൂന്ന് ലക്ഷം രൂപ കണ്ണൻ തരാൻ ഉണ്ട് അതിൻ്റെ വൈരാഗ്യമാണ് അക്രമത്തിന് കാരണം. ഇത്തരത്തിൽ പലപ്പോഴും കണ്ണൻ അക്രമം നടത്തുകയും മൊബൈൽ അടക്കം പിടച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. നിരവധി തവണ പോലീസിൽ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പരാതി നൽകിയിട്ടുണ്ടെന്നും വിശിഖ് പറയുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.