VD Satheesan: പൂരം കലക്കൽ വിവാദം: കേസെടുത്താൽ മുഖ്യമന്ത്രി ഒന്നാം പ്രതി, സിപിഐഎം ഭൂരിപക്ഷ പ്രീണനം നടത്തുന്നു; ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ്
പൂരം കലങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും അന്വേഷണം അട്ടിമറിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ്.
തൃശ്ശൂർ പൂരം കലങ്ങിയില്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പൂരം കലങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും അന്വേഷണം അട്ടിമറിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ത്രിതല അന്വേഷണം നടക്കുമ്പോൾ പൂരം കലങ്ങിയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അന്വേഷണം അട്ടിമറിക്കാനാണെന്നും വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കേസെടുത്താൽ ഒന്നാം പ്രതി മുഖ്യമന്ത്രി ആയിരിക്കുമെന്നും സതീശൻ കൂട്ടിച്ചേർത്തു.
വെട്ടിക്കെട്ട് മാത്രമല്ല, മറ്റ് പല ചടങ്ങുകളും തടസ്സപ്പെട്ടു. ആർഎസ്എസിനെ സന്തോഷിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. ബിജെപിയെ ജയിപ്പിക്കാനാണ് എംആർഅജിത് കുമാറിനെ ഉപയോഗിച്ച് മുഖ്യമന്ത്രി പൂരം കലക്കിയതെന്ന് വിഡി സതീശൻ ആരോപിച്ചു.
സിപിഐഎമ്മിൽ ഇപ്പോൾ ഭൂരിപക്ഷ പ്രീണനം. അതുകൊണ്ടാണ് പി ജയരാജനെ കൊണ്ട് ഇലക്ഷൻ സമയത്ത് പുസ്തകം ഇറക്കിയത്. എന്നുമുതലാണ് സിപിഐഎമ്മിൽ പിഡിപി വിരോധവും മദനി വിരോധവും ആരംഭിച്ചതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. സിപിഎമ്മിനെ ബാധിച്ചിരിക്കുന്ന ജീർണത എൽഡിഎഫിന്റെ ശിഥീലീകരണത്തിൽ അവസാനിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.