കോഴിക്കോട് ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വിലങ്ങാടിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. വിലങ്ങാടിന്റെ അവസ്ഥ ഭീകരമാണെന്നും വിലങ്ങാടിന്റെ ദു:ഖവും കാണണമെന്നും സതീശൻ ആവശ്യപ്പെട്ടു. "വയനാടിൻ്റെ വിലാപം നമ്മുടെ ഉള്ളുലക്കുന്നതായിരുന്നു. സംസ്ഥനം  ഒറ്റക്കെട്ടായി അതിനെ അതിജീവിക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ്. വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ അതേ ദിവസങ്ങളിലാണ് കോഴിക്കോട് വിലങ്ങാട്ടും ഉരുൾ പൊട്ടിയത്. ഒരു  മഹാദുരന്തത്തിൻ്റെ ആഘാതത്തിൽ നിന്നപ്പോൾ വിലങ്ങാടിന് മതിയായ ശ്രദ്ധ കിട്ടിയിട്ടില്ല. വയനാടിൻ്റെ വിലാപത്തോട് പ്രതികരിച്ച അതേ രീതിയിൽ വിലങ്ങാടിൻ്റെ ദു:ഖവും നമ്മൾ കാണണം'' എന്നദ്ദേഹം പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

വലിയ ദുരന്തമാണ് വിലങ്ങാട് സംഭവിച്ചതെന്നും അതിന്റെ ആഴവും വ്യാപ്തിയും വലുതാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച വിലങ്ങാട് സന്ദര്‍ശിച്ചപ്പോഴാണ് അതിന്റെ ദുരന്തവ്യാപ്തി മനസ്സിലായതെന്നും വിലങ്ങാടിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. നാശ നഷ്ടങ്ങളെ സംബന്ധിച്ച് വാണിമേല്‍ പഞ്ചായത്ത് തയ്യാറാക്കിയ വിശദമായ റിപ്പോര്‍ട്ടും മുഖ്യമന്ത്രിക്ക് കൈമാറി. 


Read Also: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാം; ഹർജി തള്ളി ഹൈക്കോടതി


പ്രധാനമായും അഞ്ച് ആവശ്യങ്ങളാണ് നിവേദനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വീടുകൾ നഷ്ടമായവർക്ക് പുതിയ വീടുകള്‍ നല്‍കി പുനരധിവാസം ഉറപ്പാക്കണം, ദുരന്ത മേഖലയിലെ കര്‍ഷകര്‍ എടുത്ത കാര്‍ഷിക ലോണുകള്‍ എഴുതി തള്ളണം, ദുരന്ത ബാധിതര്‍ക്ക് അടിയന്തര സഹായം നല്‍കണം, കൃഷിനാശം സംഭവിച്ചവര്‍ക്ക് നഷ്ട പരിഹാരം നല്‍കണം, പാലങ്ങളും റോഡും പുനര്‍നിര്‍മ്മിക്കണം തുടങ്ങിയവയാണ് നിവേദനത്തിലെ പ്രധാന ആവശ്യങ്ങൾ. തേക്ക് കര്‍ഷകര്‍ ധാരളമുള്ള സ്ഥലമാണ് വിലങ്ങാട്. കൃഷി വകുപ്പാണോ വന വകുപ്പാണോ ഇവരുടെ നഷ്ടം നികത്തേണ്ടത് എന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നു. അവരുടെ നഷ്ടവും നികത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 



അതേസമയം വിലങ്ങാടിൽ ഉരുള്‍പൊട്ടലില്‍ സംഭവിച്ച നാശനഷ്ടത്തിന്റെ വിവരങ്ങള്‍ കൈമാറാന്‍ ഓഗസ്റ്റ് 30 വരെ സമയം നീട്ടി നല്‍കി. കണക്കെടുപ്പ് പൂര്‍ത്തിയായിട്ടില്ലെന്നിരിക്കെയാണ് വിവരം കെമാറുന്നതിന് സാവകാശം നല്‍കിയത്. വിലങ്ങാടും പരിസരത്തുമായി 24  ഇടങ്ങളിൽ ഉരുള്‍പൊട്ടലുണ്ടായി എന്നാണ് കണക്കാക്കിയതെങ്കിലും കൂടുതല്‍ ഉണ്ടെന്നാണ് നിഗമനം. ഉരുൾപൊട്ടലിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്ക് പറ്റുകയും ചെയ്തു. 21 വീടുകൾ പൂർണമായി തകരുകയും 150ലധികം വീടുകൾ താമസയോ​ഗ്യമല്ലാതാവുകയും ചെയ്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.