മലപ്പുറം‌/തൃശൂർ: കനത്ത സുരക്ഷയ്ക്കിടെ രണ്ടാം ദിവസവും മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം. തൃശൂര്‍ കുന്നംകുളത്തും മലപ്പുറം കുറ്റിപ്പുറത്തുമാണ് പ്രതിഷേധമുണ്ടായത്. കുറ്റിപ്പുറം മിനി പമ്പയിൽ പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. പ്രതിഷേധക്കാര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ച പോലീസ് ലാത്തിച്ചാര്‍ജും നടത്തി. തുടർന്ന് പോലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

കുറ്റിപ്പുറം മിനി പമ്പയിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി മാര്‍ച്ച്‌ സംഘടിപ്പിച്ചു. മലപ്പുറം ഡി.സി.സി അധ്യക്ഷന്‍ വി.എസ് ജോയ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി റിയാസ് മുക്കോലി അടക്കമുള്ളവര്‍ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നല്‍കി. കുറ്റിപ്പുറത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകരും പ്രതിഷേധം സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ബാരിക്കേഡ് ഉയര്‍ത്തി പ്രതിഷേധം തടഞ്ഞ പോലീസ്, പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധം കണക്കിലെടുത്ത് പോലീസ് കുറ്റിപ്പുറം-പൊന്നാനി റോഡില്‍ ഗതാഗതം നിരോധിച്ചിട്ടുണ്ട്.


ALSO READ: മുഖ്യമന്ത്രി റോഡിലൂടെ തനിയെ നടന്നാൽ പോലും സംരക്ഷിക്കാൻ ലക്ഷക്കണക്കിനാളുകൾ എത്തും: മന്ത്രി വി ശിവൻകുട്ടി


തൃശൂര്‍ കുന്നംകുളത്ത് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ബി.ജെ.പി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളു​ടെ പ്ര​തി​ഷേ​ധം ശക്തമാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി സന്ദര്‍ശിക്കുന്ന മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ പോലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പ്ര​തി​ഷേ​ധ​ങ്ങ​ളെ ക​ര്‍​ശ​ന​മാ​യി നേ​രി​ടാ​നാ​ണ്​ പോലീസിന് നിർദേശം ലഭിച്ചിരിക്കുന്നത്.​ അ​തി​നാ​ല്‍, മു​ഖ്യ​മ​ന്ത്രി​യു​ടെ വാഹനവ്യൂഹം കടന്ന്​ പോ​കു​ന്ന റോ​ഡു​ക​ളി​ലും പ​രി​പാ​ടി​ക​ളി​ലും വി​വി​ധ​ ത​ല​ത്തി​ലു​ള്ള പ​രി​ശോ​ധ​ന ന​ട​ത്തും. പ​രി​ശോ​ധ​ന​ക​ളു​ണ്ടാ​വു​ന്ന​തി​നാ​ല്‍ മുഖ്യമന്ത്രി പ​​​ങ്കെ​ടു​ക്കു​ന്ന ച​ട​ങ്ങി​നെ​ത്തു​ന്ന​വ​ര്‍ നേ​ര​ത്തെ​യെ​ത്ത​ണ​മെ​ന്ന്​ പോലീസ്​ അ​റി​യി​ച്ചി​ട്ടു​ണ്ട്. ​


മു​ഖ്യ​മ​ന്ത്രി പ​​ങ്കെ​ടു​ക്കു​ന്ന കോഴിക്കോട് ന​ഗ​ര​ത്തി​ലെ പ​രി​പാ​ടി​ക​ളി​ല്‍ ക​റു​ത്ത മാ​സ്​​കി​ന്​ വി​ല​ക്കുണ്ട്. വൈ​കീ​ട്ട്​ 5.30ന്​ ​കോ​ഴി​ക്കോ​ട്​ സെ​ന്‍റ്​ ജോസഫ്സ്​ ദേ​വാ​ല​യാ​ങ്ക​ണ​ത്തി​ല്‍ ന​ട​ക്കു​ന്ന കോ​ഴി​ക്കോ​ട്​ രൂ​പ​ത ശ​താ​ബ്​​ദി ആ​ഘോ​ഷ പൊ​തു​സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്​​ഘാ​ട​ന​ച്ച​ട​ങ്ങി​ല്‍ പങ്കെടുക്കുന്നവർ ക​റു​ത്ത മാ​സ്​​ക്​ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ സ്ഥ​ല​ത്ത്​ പ​രി​ശോ​ധ​ന​ക്കെ​ത്തി​യെ പോലീസ്​ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ബ​ന്ധ​പ്പെ​ട്ട​വ​രെ അ​റി​യി​ച്ചി​ട്ടു​ണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.