Brahmapuram fire: ബ്രഹ്മപുരം തീപിടിത്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം; കരാറുകാരെ സംരക്ഷിക്കാൻ നീക്കമെന്ന് വി.ഡി സതീശൻ
Brahmapuram Plant Fire: നിർണായകമായ ഒരു വിഷയത്തിൽ നിയമസഭയിൽ പ്രകോപനം ഉണ്ടാക്കുന്ന രീതിയിലാണ് മന്ത്രിമാരുടെ മറുപടികളെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി.
തിരുവനന്തപുരം: ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷം. അടിയന്തര പ്രമേത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭാ നടപടികൾ ബഹിഷ്കരിച്ചു. നിർണായകമായ ഒരു വിഷയത്തിൽ നിയമസഭയിൽ പ്രകോപനം ഉണ്ടാക്കുന്ന രീതിയിലാണ് മന്ത്രിമാരുടെ മറുപടികളെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി.
കരാറുകാർക്ക് സംരക്ഷണം ഒരുക്കാനാണ് അന്വേഷണം നടത്താതിരിക്കുന്നത്. കരാർ കമ്പനിക്ക് സർക്കാർ ക്ലീൻ സർട്ടിഫിക്കറ്റ് നൽകിക്കഴിഞ്ഞുവെന്നും മുഖ്യമന്ത്രി ഈ വിഷയം തൊടില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. അതേസമയം, ബ്രഹ്മപുരം മാലിന്യ പ്ലാന്റ് തീപിടിത്ത വിഷയത്തിൽ ഹൈബി ഈഡൻ എംപി ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടി.
തുടർച്ചയായ പതിനൊന്നാം ദിവസവും എറണാകുളത്തെ ജനങ്ങൾ വിഷപ്പുക ശ്വസിക്കുകയാണ്. ശുദ്ധവായു പൗരന്റെ അവകാശമാണ് എന്ന കോടതിയുടെ പരാമർശത്തെ ആവർത്തിച്ച അദ്ദേഹം ജനങ്ങളുടെ വർത്തമാന ദൂരകാല ആരോഗ്യ പ്രശ്നങ്ങൾ പഠിക്കാൻ എയിംസിൽ നിന്നും വിദഗ്ധസമിതിയെ അയക്കണം എന്ന് ആവശ്യപ്പെട്ടു.
തീപിടിത്തത്തിന് പിന്നിൽ മനുഷ്യ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിച്ച് ഉണ്ടെങ്കിൽ കുറ്റക്കാരെ കണ്ടെത്തി ഉടൻ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും ഹൈബി ഈഡൻ എംപി ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നിയമപരമായ മുൻകരുതലുകളുടെ ആക്കം കൂട്ടണം. ഏറ്റവും നൂതനമായ മാലിന്യ സംസ്കരണ പ്ലാന്റ് ആരംഭിക്കാൻ കേന്ദ്രസർക്കാർ ധനസഹായം നൽകണമെന്നും അടിയന്തര പ്രമേയ നോട്ടീസിൽ ഹൈബി ഈഡൻ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...