തിരുവനന്തപുരം: സംസ്ഥാനത്തെ കർഷകർ പ്രതിസന്ധിയിലെന്ന് പ്രതിപക്ഷം നിയമസഭയിൽ . രാസവള വില വർധനവ് തടയാൻ സർക്കാർ സബ്സിഡി നൽകാത്തത് എന്തുകൊണ്ടെന്നും പ്രതിപക്ഷം ചോദ്യമുന്നയിച്ചു. കാർഷിക മേഖലയിൽ പ്രതിസന്ധിയില്ലെന്ന് വ്യക്തമാക്കിയ കൃഷിമന്ത്രി രാസവള വില വർധിപ്പിച്ച കേന്ദ്രനയത്തിനെതിരെ  ഒന്നിച്ചു നിൽക്കണമെന്നും ആവശ്യപ്പെട്ടു. 


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാനത്തെ കർഷകരുടെ ദുരിതങ്ങൾ ചൂണ്ടിക്കാട്ടി ടി സിദ്ദിക്കാണ്  നോട്ടീസ് നൽകിയത്. കേന്ദ്ര- സംസ്ഥാന നയങ്ങളിൽ കർഷകർ തീരാ ദുരിതത്തിലായെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. 2016 മുതൽ 29 കർഷകർ ആത്മഹത്യ ചെയ്തെന്ന് ടി. സിദ്ദിഖ് പറഞ്ഞു. രാസവള വില വർധനവിനെതിരെ സർക്കാർ എന്തുകൊണ്ട് സമ്പ്സിഡി നൽകുന്നില്ലെന്നും ടി. സിദ്ദിഖ് ചോദിച്ചു.


സംസ്ഥാനത്ത് കാർഷിക പ്രതിസന്ധിയില്ലെന്ന് വ്യക്തമാക്കിയ കൃഷിമന്ത്രി പി. പ്രസാദ് രാസവള വില വർധിപ്പിച്ച  കേന്ദ്രനയത്തിനെതിരെ ഒന്നിച്ചു നിൽക്കുകയാണ് വേണ്ടതെന്നും മറുപടി നൽകി. കർഷകർ  പ്രതിസന്ധിയിലാണെന്ന വസ്തുത പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ താൻ സംസാരിക്കുമ്പോൾ ഭരണപക്ഷത്തു നിന്നും നിരന്തരം അപകീർത്തികരമായ അപശബ്ദങ്ങൾ ഉണ്ടാകുന്നതായി ചൂണ്ടിക്കാട്ടി.


സഭയിൽ പരസ്പര ബഹുമാനം വേണമെന്നും പ്രതിപക്ഷവും ഇക്കാര്യം പരിശോധിക്കണമെന്നും മുഖ്യമന്ത്രിയും അഭിപ്രായപ്പെട്ടു.കർഷകരുടെ പ്രതിസന്ധി പരിഹരിക്കാൻ   ചെയ്യുന്ന നല്ല കാര്യങ്ങളെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയ പ്രതിപക്ഷം വാക്ക് ഔട്ടിൽ നിന്നും പിന്മാറി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.