പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ആഞ്ഞടിച്ച് കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ ഡോ. പി. സരിൻ‌. കേരളത്തിലെ കോൺ​ഗ്രസ് പാർട്ടിയുടെ അധ:പതനത്തിന് കാരണം വിഡി സതിശനാണെന്നും പ്രതിപക്ഷ നേതാവായത് അട്ടിമറിയിലൂടെയാണെന്നും സരിൻ കുറ്റപ്പെടുത്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

വടകരയിൽ ഷാഫിയെ സ്ഥാനാർത്ഥിയാക്കിയത് ബിജെപിയെ സഹായിക്കാനാണെന്ന് ആരോപിച്ച സരിൻ പ്രതിപക്ഷ നേതാവിന് താൻ പോരിമയും ധാർഷ്ട്യവുമാണെന്ന് കുറ്റപ്പെടുത്തി. ഞാനാണ് രാജ്യമെന്ന് വിളിച്ചുപറഞ്ഞ ചക്രവർത്തിയെപ്പോലെയാണ് സതീശനെന്നും കോൺഗ്രസിന്റെ സംഘടന സംവിധാനങ്ങൾ തകർന്നെന്നും സരിൻ പറഞ്ഞു.


Read Also: പരാതി വ്യാജം? എഡിഎം നവീൻ ബാബുവിനെതിരെ പരാതി കിട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്


പാർട്ടിയെ സതീശൻ ഹൈജാക്ക് ചെയ്തു. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം വിഡി സതീശൻ എങ്ങനെ പ്രതിപക്ഷ നേതാവായെന്ന് മാധ്യമങ്ങൾ ഇനിയെങ്കിലും അന്വേഷിക്കണം. പാർട്ടിയിലെ പ്രശ്നങ്ങൾ ഉയർത്തികാണിക്കാൻ ഫോറങ്ങൾ ഇല്ല. തോന്നുന്ന പോലെ കാര്യങ്ങൾ നടക്കുന്ന പാർട്ടിയിൽ പ്രവർത്തകർക്ക് അധികം പ്രതീക്ഷ വേണ്ടെന്നും സരിൻ പറഞ്ഞു.


ഏക സിവിൽ കോഡ് വിഷയത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും ഒരുമിച്ചു സമരം ചെയ്തു. പിന്നീട് പ്രതിപക്ഷം ഭരണ പക്ഷത്തിന് കൂടെ ചേർന്ന് നിന്ന് സമരത്തിന് പോയിട്ടില്ല. ബിജെപിയെ അല്ല സിപിഎമ്മിനെ ആണ് എതിർക്കേണ്ടത് എന്നത് പാർട്ടിയിൽ അടിച്ചേൽപ്പിക്കാൻ ശ്രമം നടന്നെന്നും ബിജെപിയോട് മൃദുസമീപനം ആണ് കാണിച്ചതെന്നും സരിൻ ആരോപിച്ചു. വടകര സീറ്റിൽ സിപിഎമ്മിനെ തോൽപ്പിക്കാൻ പാലക്കാട്‌ നിന്നും ആളെ കൊണ്ട് പോയി. ഇതിന്‍റെ ഗുണം ബിജെപിക്കാണെന്ന് എന്ന് മനസിലായിട്ടും കണ്ണടച്ച് ഇരുട്ടാക്കിയെന്നും സരിൻ കുറ്റപ്പെടുത്തി.


ഒരാഴ്ച മുന്‍പ് രാഹുല്‍ മാങ്കൂട്ടം വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും വളര്‍ന്നുവരുന്ന കുട്ടി വി.ഡി സതീശനാണ് രാഹുലെന്നും സരിൻ പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ ആരും അറിയാതെ പോയി പ്രാര്‍ഥിച്ച് വന്നയാളാണ് ഞാന്‍. ക്യാമറയുടെ മുന്നില്‍ അല്ല ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പോകേണ്ടത്. ഷാഫി വടകരയില്‍ സ്ഥാനാര്‍ഥിയായ ഉടനെ തന്നെ രാഹുല്‍ വോട്ട് ചോദിച്ചു തുടങ്ങിയെന്നും സരിന്‍ ആരോപിച്ചു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.