ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ വനിതാ കമ്മീഷൻ ഇടപെടൽ. ഡോക്ടർമാരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ അനാസ്ഥയാണെന്നും അഞ്ചുവർഷം കഴിഞ്ഞിട്ടും കത്രിക വയറ്റിൽ ഉണ്ടെന്ന് കണ്ടെത്താൻ കഴിയാത്തത് ആരോഗ്യ സംവിധാനത്തിന്റെ പിഴവാണെന്നും പി.സതീദേവി ചൂണ്ടിക്കാട്ടി. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിദഗ്ധ പരിശോധനയിലൂടെ വയറിൽ കുടുങ്ങിയ കത്രിക  കണ്ടെത്താൻ കഴിയുമായിരുന്നു. പലപ്പോഴും മതിയായ പരിശോധന നടത്തിയിരുന്നില്ല. നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അനാസ്ഥ കാട്ടിയ ഡോക്ടർമാരിൽ നിന്ന് തന്നെ നഷ്ടപരിഹാരം ഈടാക്കണമെന്നും പി സതീദേവി വ്യക്തമാക്കി. 


ഐഎംഎ ഉൾപ്പെടെയുള്ള ഡോക്ടർമാരുടെ സംഘടനകൾ വിഷയം ഗൗരവമായി പരിശോധിക്കണം.  മെഡിക്കൽ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവർ പറഞ്ഞു.  കൊല്ലം ചടയമംഗലത്ത് വീട്ടിൽ പ്രസവം എടുത്തതിനെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിലും പി സതീദേവി പ്രതികരിച്ചു. 


പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കിടയിൽ ആരോഗ്യ സംവിധാനങ്ങളെപ്പറ്റി അജ്ഞത നിലനിൽക്കുന്നു. ബോധവൽക്കരണ പ്രവർത്തനങ്ങൾ അനിവാര്യമാണെന്നും ഇത് സംബന്ധിച്ച് വീടുകൾതോറും ക്യാമ്പയിൻ നടത്തണമെന്നും പി.സതീദേവി പറഞ്ഞു.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.