Padayappa Elephant: പടയപ്പ മിസ്സിംഗ്...മൂന്നാറില്‍ ആനയെ കാണാതായിട്ട് 20 ദിവസം
It has been 20 days since the elephant went missing in Munnar: പടയപ്പയ്ക്ക് പ്രായം കൂടിയതും പിന്നിലെ വലതുകാലിന്റെ ബലക്കുറവും വല്ലാതെ അലട്ടുന്നുണ്ട്.
മൂന്നാർ: മൂന്നാറിലെ തോട്ടം മേഖലയിൽ സ്ഥിരമായി എത്താറുള്ള പടയപ്പയെന്ന ആനയെ കഴിഞ്ഞ 20 ദിവസങ്ങളായി പ്രദേശത്ത് കാണാനില്ല. ആനയെ മേഖലയിൽ അവസാനമായി കണ്ടത് കഴിഞ്ഞ 17-ാം തീയതിയാണ്. മൂന്നാർ പഞ്ചായത്തിന് കീഴിലുള്ള നല്ലതണ്ണി കല്ലാറിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ കഴിഞ്ഞ രണ്ട് മാസത്തോളം പടയപ്പ സ്ഥിരമായി എത്തിയിരുന്നു. കാട്ടിൽ ഭക്ഷണം കിട്ടായായതോടെയാണ് തീറ്റ തേടി ആന മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ എത്തിയത്.
എന്നാൽ, പഞ്ചായത്ത് ആനയ്ക്ക് ഭക്ഷണം നൽകുന്നത് അവസാനിപ്പിക്കുകയും മാലിന്യ പ്ലാന്റിൽ കൂറ്റൻ ഗേറ്റ് സ്ഥാപിക്കുകയും ചെയ്തതോടെ ആന പ്രദേശത്ത് പിന്നെ എത്താതെയായി. അതിനു ശേഷം ഗ്രാംസ് ലാൻഡ് ഭാഗത്ത് പടയപ്പയെ കണ്ടു എന്ന് പറയുന്നുണ്ടെങ്കിലും അത് മറ്റൊരാനയാണെന്ന് പിന്നീട് സ്ഥിരീകരിച്ചു. പ്രായം കൂടിയതും പിന്നിലെ വലതുകാലിന്റെ ബലക്കുറവും ആനയെ വല്ലാതെ അലട്ടുന്നുണ്ട്. കന്നിമല, മാട്ടുപ്പെട്ടി, കുണ്ടള മേഖലയിലെ സ്ഥിരം സാന്നിധ്യമായിരുന്നു പടയപ്പയെയാണ് ദിവസങ്ങളായി കാണാതായിരിക്കുന്നത്.
അതേസമയം മയക്കുവെടി വെച്ച് തളച്ച അരികൊമ്പനെ തിരുനല്‍വേലിയിലെ കളക്കാട് മുണ്ടന്‍തുറൈ കടുവാ സങ്കേതത്തിലേക്ക് കൊണ്ടുപോയി. പൂശാനംപെട്ടിക്ക് സമീപത്തുവച്ച് തിങ്കളാഴ്ച പുലര്‍ച്ചെ 12.30-നാണ്. അരിക്കൊമ്പനെ മയക്കുവെടിവച്ചത്. മൂന്ന് കുങ്കിയാനകളും ദൗത്യത്തിൽ പങ്കെടുത്തു. അരികൊമ്പൻ പൂർണ്ണ ആരോഗ്യവാനാണെന്നും തമിഴ്നാട് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. കളക്കാട് മുണ്ടന്‍തുറൈ കടുവാ സങ്കേതം നിലവിൽ വന്നത് 1988ൽ ആണ്.
ALSO READ: മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് തമിഴ്നാട് വെള്ളം കൊണ്ടുപോയി തുടങ്ങി
തിരുനൽവേലിയിൽ നിന്നും ഏകദേശം 45 കിലോമീറ്റർ യാത്രയുണ്ട് കടുവാസങ്കേതത്തിലേക്ക്. അരികൊമ്പൻ ചിന്നക്കനാലിലെ ജനവാസ മേഖലയിൽ ഏറെ നാൾ ഭീതി പടർത്തിയിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ ഏപ്രില്‍ 29-ന് മയക്കുവെടിവെച്ച് പെരിയാര്‍ കടുവ സങ്കേതത്തിലേക്ക് മാറ്റിയ അരിക്കൊമ്പന്‍ വീണ്ടും ജനവാസ മേഖലയിലിറങ്ങുകയായിരുന്നു. തമിഴ്നാട്ടിലെ കമ്പം ടൗണിൽ ദിവസങ്ങൾക്കു മുന്നേ അരികൊമ്പൻ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളാണ് വിതച്ചത്.
ഇതോടെയാണ് നീണ്ടും മയക്കുവെടി വെക്കേണ്ടി വന്നത്. ഇതിനു പുറമേ ആനയെക്കണ്ട് വാഹനത്തിനിന്ന് ഇറങ്ങിയോടുന്നതിനിടെ വീണ് പരിക്കേറ്റ ഒരാള്‍ പിന്നീട് മരിക്കുകയും ചെയ്തിരുന്നു. ഇതിനിടയിൽ ആന ജനവാസ മേഖലയില്ക്ക് ഇറങ്ങാതിരിക്കാനായി തമിഴ്‌നാട് വനംവകുപ്പ് അധികൃതര്‍ അരിയും ചക്കയും വാഴക്കുലയും അടക്കമുള്ളവ കാട്ടിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. അരിക്കൊമ്പന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച വനംവകുപ്പ് അധികൃതര്‍ ആന വീണ്ടും ജനവാസ മേഖലയില്‍ ഇറങ്ങിയാല്‍ മയക്കുവെടി വെക്കുമെന്ന് വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് മാസങ്ങള്‍ക്കിടെ രണ്ടാം തവണയും മയക്കുവെടി വച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...