Kottayam: നെല്ല് സംഭരണ തുക നൽകണമെന്നവശ്യപ്പെട്ട് നെൽ കർഷകർ ധർണ നടത്തി. കോട്ടയം Supply Co ഓഫീസിന് മുൻപിലായിരുന്നു ധർണ. 


COMMERCIAL BREAK
SCROLL TO CONTINUE READING

അപ്പർ കുട്ടനാടൻ മേഖലയിലെ വിരിപ്പു കൃഷിയുടെ നെല്ല്  സംഭരണവുമായി ബന്ധപ്പെട്ടാണ് കർഷകർ പ്രതിഷേധിച്ചത്.
നവംബറിൽ സംഭരിച്ച നെല്ലിന്‍റെ പണം കർഷകർക്ക് ഇതുവരെ കിട്ടിയിട്ടില്ല, നെല്ല് സംഭരിച്ച് ഒന്നര മാസം കഴിഞ്ഞിട്ടും പണം കർഷകരുടെ അക്കൗണ്ടുകളില്‍ എത്തിയിട്ടില്ല. ഇതേ തുടർന്നാണ് സാമ്പത്തിക പ്രതിസന്ധിയിലായ കർഷകർ കോട്ടയത്ത് Supply Co ഓഫീസിനു മുൻപിൽ പ്രതിഷേധിച്ചത്.


Also Read:  ISRO Revelation on Josimath: 12 ദിവസത്തിനുള്ളില്‍ ഭൂമി താഴ്ന്നത് 5.4 cm, ജോഷിമഠ് പൂർണമായും മുങ്ങാൻ സാധ്യതയെന്ന് ISRO


ജില്ലയിൽ 37 കോടിയോളം രൂപ കർഷകർക്ക് കിട്ടാറുണ്ട്. 70 കോടി രൂപയായിരുന്നു സംഭരിച്ച നെല്ലിന്‍റെ തുക. ഇതിൽ പകുതി തുക വിതരണം ചെയ്തിരുന്നു. ശേഷിച്ച തുക എത്രയും വേഗം വിതരണം ചെയ്യണമെന്നാണ് കർഷകരുടെ ആവശ്യം.


Also Read:  Astrology Tips: വെള്ളിയാഴ്ച ചെയ്യുന്ന ഈ അനുഷ്ഠാനങ്ങള്‍ നിങ്ങളുടെ ഭാഗ്യം പ്രകാശിപ്പിക്കും 


25000 മെട്രിക്ക് ടൺ നെല്ലാണ് നവംബറിൽ Supply Co സംഭരിച്ചത്. സംഭരണ  തുക  കിട്ടാതെ വന്നതോടെ കർഷകർ വൻ സാമ്പത്തിക  പ്രതിസന്ധിയിലാണ്. കടം വാങ്ങി കൃഷിയിറക്കിയ നൂറുകണക്കിന് കർഷകരാണ് ആത്മഹത്യയുടെ വക്കിൽ നിൽക്കുന്നത്. ബാങ്ക് വായ്പയെടുത്തുo സ്വർണ്ണം പണയം വച്ചുമൊക്കെയാണ് കർഷകർ കൃഷിയിറക്കിയത്.
ഈ വായ്പകൾ തിരിച്ചടയ്ക്കാനാകാതെ കർഷകൻ നട്ടം തിരിയുനന്‍ അവസ്ഥയാണ്‌ ഇപ്പോള്‍. 


ജനുവരിയിൽ തുടങ്ങുന്ന പുഞ്ചകൃഷിയിറക്കാൻ ഇനിയും കടം വാങ്ങേണ്ട അവസ്ഥയിലാണ് കർഷകർ. ഈ സാഹചര്യത്തിൽ എത്രയും വേഗം സംഭരണ തുക വിതരണം ചെയ്യണമെന്ന് കർഷകർ ആവശ്യപ്പെട്ടു.


കാലങ്ങളായി ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ കാർഷിക ബജറ്റ് ആവശ്യമാണെന്ന് ധർണ ഉദ്ഘാടനം ചെയ്ത അപ്പർ കുട്ടനാട് കാർഷിക വികസന സമിതി സെക്രട്ടറി M K ദിലീപ് ആവശ്യപ്പെട്ടു. സംഘടനയുടെ രക്ഷാധികാരി  മോഹന്‍ സി ചതുരച്ചിറ അധ്യക്ഷത വഹിച്ചു. ഗോപി മണൽപത്തിൽ, KN രഘുകുമാർ , സണ്ണി , സത്യൻ , ശ്രീധരൻ കല്ലറ തുടങ്ങിയവർ പങ്കെടുത്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.