Honey trap: പാക് ഹണിട്രാപ്പ് സംഘങ്ങൾ സജീവം; കുടുങ്ങരുത്, ജാഗ്രത പാലിക്കണമെന്ന് ഡിജിപി
സേനകളിൽ നിന്ന് രഹസ്യം ചോർത്തുകയാണ് ഇവരുടെ ലക്ഷ്യമെന്നും ഡിജിപി പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു.
തിരുവനന്തപുരം: ഹണിട്രാപ്പുമായി പാകിസ്ഥാൻ ചാരസംഘടനകൾ സജീവമാണെന്നും ഇക്കാര്യത്തിൽ പോലീസ് ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്. സേനകളിൽ നിന്ന് രഹസ്യം ചോർത്തുകയാണ് ഇവരുടെ ലക്ഷ്യമെന്നും ഡിജിപി പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു.
സ്ത്രീകളുടെ പേരിൽ ഇവർ സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രൊഫൈലുകൾ ആരംഭിക്കും. അല്ലെങ്കിൽ സ്ത്രീകളെ മുൻനിർത്തി തന്നെ സമൂഹമാധ്യമങ്ങളിൽ അക്കൗണ്ടുകൾ ആരംഭിക്കും. പോലീസുകാർ ജാഗ്രത പുലർത്തണം. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പോലീസ് ആസ്ഥാനത്ത് അറിയിക്കണം. ഇക്കാര്യത്തിൽ കേരള പോലീസിന് രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
രാജ്യത്തുള്ള വിവിധ സേനകളിൽ നിന്ന് രഹസ്യം ചോർത്താൻ പാക് ചാരസംഘടനകൾ ശ്രമിക്കുന്നുണ്ട്. ഇക്കാര്യത്തിൽ അതീവ ജാഗ്രത പുലർത്തണം. പരിചയമില്ലാത്ത സ്ത്രീകളുമായി സോഷ്യൽ മീഡിയ വഴിയുള്ള സൗഹൃദം ഒഴിവാക്കണം. ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പോലീസ് ആസ്ഥാനത്ത് അറിയിക്കണമെന്നും ഡിജിപി പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...