പാലക്കാട്: പാലക്കാട് സ്ഥാപിച്ച എ ഐ ക്യാമറ തകർന്നു. വടക്കഞ്ചേരി ആയക്കാട് സ്ഥാപിച്ച ക്യാമറ പോസ്റ്റ് ഒരു വാഹനം ഇടിച്ചു തകർത്തു. രാത്രി 11 മണിയോടെയാണ് സംഭവം. 


COMMERCIAL BREAK
SCROLL TO CONTINUE READING

വാഹനം ഇടിച്ച് ക്യാമറ സ്ഥാപിച്ച പോസ്റ്റ് മറിഞ്ഞ് വീഴുകയായിരുന്നു. ഇന്നോവ കാ‍റാണ് ഇടിച്ചത്. സംഭവത്തിന് ശേഷം വാഹനം നിർത്താതെ കടന്നു കളഞ്ഞു. വാഹനം ഇടിച്ച് നിലത്തു വീണ ക്യാമറയും പോസ്റ്റും സമീപത്തെ തെങ്ങിൻ തോപ്പിൽ നിന്നാണ് കണ്ടെത്തിയത്. ഇതോടെ വാഹനം മനപ്പൂർവം ഇടിപ്പിച്ചതാണെന്ന സംശയം ശക്തമായിരിക്കുകയാണ്. 


ALSO READ: സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ 52 ദിവസത്തേക്ക് ട്രോളിംഗ് നിരോധനം


വാഹനം ഇടിച്ചതിന്റെ ശക്തിയിൽ ത‍കർന്ന് വീണ പോസ്റ്റ് വലിച്ചിഴച്ച് തെങ്ങിൻ തോപ്പിലെത്തിച്ചതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. ക്യാമറ സ്ഥാപിച്ച പോസ്റ്റിൽ ഇടിച്ച വാഹനത്തെ കുറിച്ച് സൂചന ലഭിച്ചതായും വടക്കഞ്ചേരി പോലീസ് അറിയിച്ചു.


ടിപ്പർ ലോറി തലയിലൂടെ കയറി ഇറങ്ങി യുവാവ് മരിച്ചു


നെടുമങ്ങാട് :  ടിപ്പർ ലോറി തലയിലൂടെ കയറിയിറങ്ങി യുവാവ് മരിച്ചു. ഉഴമലയ്ക്കൽ പേരില നെടിവേങ്കാട് വീട്ടിൽ സുശീന്ദ്രൻ്റെ മകൻ ജോയി ആണ് (33) മരണപ്പെട്ടത്. നെടുമങ്ങാട് - വെമ്പായം റോഡിൽ മേലെതേക്കടയ്ക്ക് സമീപം കഴിഞ്ഞ ദിവസം ഉച്ച തിരിഞ്ഞ് 3 മണിയോടെയാണ് സംഭവമുണ്ടായത്. പിന്നിൽ നിന്നും വന്ന ബൈക്ക് ടിപ്പർ ലോറിക്കു മുന്നിലേക്കു കയറവേയായിരുന്നു അപകടം.    


ഹാൻഡിൽ തട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്കിൽ നിന്നും ജോയി തെറിച്ച് വീണ് ടിപ്പർ ലോറിക്കടിയിൽപ്പെടുകയായിരുന്നു. തലയിലൂടെ ലോറിയുടെ പിൻചക്രങ്ങൾ കയറിയിറങ്ങി സംഭവ സ്ഥലത്ത് വെച്ച് തന്നെ ജോയി മരിച്ചു. നെടുമങ്ങാട് പോലീസ് അപകടത്തിൽ കേസെടുത്തു.  മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മരണപ്പെട്ട ജോയ് അവിവാഹിതനാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.