Palakkad Byelection 2024: പാലക്കാട് ആവേശ പോരാട്ടം; തപാൽ വോട്ടിൽ ബിജെപി മുന്നിൽ
Palakkad Byelection 2024: നഗരസഭയിൽ കഴിഞ്ഞ തവണ ബിജെപിക്ക് ലഭിച്ചതിനേക്കാൾ 700ഓളം വോട്ടുകളുടെ കുറവാണ് കൃഷ്ണകുമാറിന് ലഭിച്ചത്.
രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ തപാൽ വോട്ട് പിടിച്ച് എൻഡിഎ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ. ആദ്യ ഘട്ട വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ 858 വോട്ടുകൾക്ക് കൃഷ്ണകുമാർ മുന്നിട്ട് നിൽക്കുന്നു.
ബിജെപിക്ക് സ്വാധീനമുള്ള നഗരസഭാ മേഖലകളായതിനാൽ ആദ്യഘട്ടത്തിൽ ബിജെപി മുന്നേറ്റം നടത്തുക സ്വാഭാവികമാണ്. എന്നാൽ തപാൽ വോട്ടിൽ ഉയർത്തിയ ലീഡ് നില ബിജെപിക്ക് നിലനിർത്താനാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നിലവിൽ യുഡിഎഫ് സ്ഥാനാർത്ഥി രണ്ടാം സ്ഥാനത്തും എൽഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാർത്ഥി പി.സരിൻ മൂന്നാം സ്ഥാനത്തുമാണ്.
നഗരസഭയിൽ കഴിഞ്ഞ തവണ ബിജെപിക്ക് ലഭിച്ചതിനേക്കാൾ 700ഓളം വോട്ടുകളുടെ കുറവാണ് കൃഷ്ണകുമാറിന് ലഭിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിന് കഴിഞ്ഞ തവണ കോൺഗ്രസിന് ലഭിച്ചതിനേക്കാൾ 430 വോട്ട് കൂടിയിട്ടുണ്ട്. പി സരിന് 111 വോട്ടും ലഭിച്ചു.
കഴിഞ്ഞ വർഷവും സമാനസാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. ആദ്യം മുതലേ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന ഇ. ശ്രീധരൻ ഉയർത്തിയ ലീഡ് നില അവസാന നിമിഷമാണ് ഷാഫി പറമ്പിൽ തിരിച്ച് പിടിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy