പാലക്കാട് ഇരട്ടവോട്ടിൽ അന്വേഷണം ആരംഭിച്ച് ജില്ലാ ഭരണകൂടം.  ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ രണ്ടായിരത്തിലേറെ ഇരട്ടവോട്ടുകളുണ്ടെന്ന പരാതിയിലാണ് അന്വേഷണം. സംഭവത്തിൽ ബൂത്ത് ലെവൽ ഓഫീസർമാരോട് ജില്ലാ കളക്ടർ ഡോ. എസ് ചിത്ര വിശദീകരണം തേടി. 


COMMERCIAL BREAK
SCROLL TO CONTINUE READING

വ്യാപകമായി വ്യാജ വോട്ടുകൾ ചേർത്തെന്ന് കണ്ടെത്തിയ മേഖലയിൽ അന്വേഷണം നടത്താനും റിപ്പോർട്ട് സമർപ്പിക്കാനും തഹസിൽദാർക്കും റിട്ടേണിങ് ഓഫീസർമാർക്കും തിരഞ്ഞെടുപ്പ് ചുമതലയുള്ള ഡപ്യൂട്ടി കളക്ടർ നിർദ്ദേശം നൽകി. ഉച്ചയ്ക്ക് ശേഷം  തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉ​ദ്യോ​ഗസ്ഥരുടെ യോ​ഗം ചേരും. 


Read Also: പാലക്കാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി


പാലക്കാട് മണ്ഡലത്തിൽ വോട്ട് ചേർത്തിരിക്കുന്നവരിൽ പലരും മറ്റിടങ്ങളിൽ വോട്ടുള്ളവരാണ്. എന്നാൽ വോട്ട് മാറിയ കാര്യം ഇവരിൽ പലരും അറിഞ്ഞിട്ടില്ല. പ്രദേശത്ത് നിരവധി പേർ പരാതി ഉന്നയിച്ചിട്ടുണ്ട്. കേരളത്തിന് പുറത്ത് സ്ഥിരതാമസമാക്കിയവരുടെ വോട്ടുകൾ പോലും പാലക്കാട് മണ്ഡലത്തിൽ പുതുതായി ചേർത്തിട്ടുണ്ട്.


അതിനിടെ ബിജെപി ജില്ലാ അധ്യക്ഷന് ഇരട്ടവോട്ടുണ്ടെന്ന് പാലക്കാട് സ്ഥാനാർത്ഥി സി .കൃഷ്ണകുമാർ സമ്മതിച്ചു. ഇത് നീക്കം ചെയ്യാൻ അപേക്ഷ നൽകിയിരുന്നെന്നും തിരഞ്ഞെടുപ്പ് കമ്മീഷനാണ് നീക്കം ചെയ്യേണ്ടതെന്നും ക‍ൃഷ്ണകുമാർ പറഞ്ഞു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.