Palakkad By-Election Controversy: രക്തസാക്ഷി പരിവേഷം നൽകേണ്ടതില്ലെന്ന് കെപിസിസി; സരിനെതിരെ ഉടൻ അച്ചടക്ക നടപടിയുണ്ടായേക്കില്ല
അച്ചടക്ക നടപടിയെടുത്ത് പി സരിന് രക്തസാക്ഷി പരിവേഷം നൽകേണ്ടതില്ലെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയത്തിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനര്‍ പി സരിനെതിരെ തിടുക്കത്തിൽ അച്ചടക്ക നടപടിയുണ്ടായേക്കില്ലെന്ന് റിപ്പോർട്ട്. സരിനെതിരെ പെട്ടെന്ന് നടപടിയെടുത്താൽ രക്തസാക്ഷി പരിവേഷം ലഭിക്കുമെന്നാണ് പാർട്ടി വിലയിരുത്തൽ. സരിന്റെ തുടർ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷമാകും അച്ചടക്ക നടപടി സംബന്ധിച്ച തീരുമാനമുണ്ടാകുക. ഇന്ന് സരിൻ പാലക്കാട് വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. തുടർന്നും പാർട്ടിക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ചാൽ നടപടിയുണ്ടായേക്കും.
അതേസമയം പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സിപിഎം ഇടത് സ്വതന്ത്രനായി പി സരിൻ മത്സരിച്ചേക്കുമെന്ന് റിപ്പോർട്ടുണ്ട്. എന്നാൽ സരിന്റെ സ്ഥാനാർത്ഥിത്വം സിപിഎം നേരിട്ട് പ്രഖ്യാപിക്കില്ലെന്നാണ് വിവരം. സരിൻ സ്വമേധയാ മത്സരം പ്രഖ്യാപിച്ചേക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.