ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവയ്ക്കാൻ തയ്യാറെന്ന് കെ. സുരേന്ദ്രൻ. സ്ഥാനത്ത് നിന്ന് ഒഴിയാൻ തയ്യാറെന്ന് കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. ജെ പി നഡ്ഡ, ബി എൽ സന്തോഷ് എന്നിവരെയാണ് രാജി സന്നദ്ധത അറിയിച്ചത്.  പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ തോൽവിയുടെ പശ്ചാതലത്തിലാണ് തീരുമാനം. 


COMMERCIAL BREAK
SCROLL TO CONTINUE READING

നിലവിൽ രാജി വേണ്ടെന്ന് കേന്ദ്ര നേതൃത്വം അറിയിച്ചതായി സുരേന്ദ്രൻ പക്ഷം അവകാശപ്പെടുന്നു. കെ സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് തുടരാൻ കേന്ദ്രം നി‍ർദേശിച്ചതായും സൂചന.


Read Also: തിരുവനന്തപുരത്ത് പോലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം; 12 പേർ കസ്റ്റഡിയിൽ


അതേസമയം ശോഭ സുരേന്ദ്രനെതിരെ ഗുരുതരമായ ആരോപണങ്ങളും കെ.സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.  പാലക്കാട് തിരഞ്ഞെടുപ്പ് അട്ടിമറിച്ചത് ശോഭാ സുരേന്ദ്രനും ശോഭയെ അനുകൂലിക്കുന്ന 18 നഗരസഭ കൗൺസിലർമാരും ചേർന്നാണെന്ന് കേന്ദ്രത്തിന് പരാതി നൽകി. 


ശോഭാ സുരേന്ദ്രന്റെ ഡ്രൈവറുടെ നേതൃത്വത്തിൽ കണ്ണാടി മേഖലയിൽ വോട്ട് മറിച്ചു. കച്ചവടക്കാർക്കുള്ള യൂസർ ഫീ 300 രൂപയിൽ നിന്ന് 100 ആയി കുറക്കണം എന്ന നിർദ്ദേശം നഗരസഭ അധ്യക്ഷ തള്ളി. സ്മിതേഷ് മീനാക്ഷി, ദിവ്യ, സാബു തുടങ്ങിയ നഗരസഭ കൗൺസിലർമാർ സ്ഥാനാർത്ഥിക്കെതിരെ പ്രവർത്തിച്ചതായും സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. സഹപ്രഭാരിയുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നും സുരേന്ദ്രൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.